‘പ്രിയന്‍ സാര്‍ സിനിമയില്‍ നിന്ന് വിരമിച്ചാല്‍ ആ തീരുമാനം മാറ്റാന്‍ ഹര്‍ത്താല്‍ നടത്തും മലയാളികള്‍’

Update: 2020-02-05 10:41 GMT
Advertising

ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ തങ്ങളെ പോലുള്ളവര്‍ വിരമിക്കേണ്ട സമയമായെന്ന് തോന്നുന്നുവെന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പുതിയ കുട്ടികളുടെ സിനിമയെ പ്രോൽസാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലതയാണ്. പക്ഷെ വിരമിക്കുന്നുവെന്ന് പറഞ്ഞാല്‍ തന്നെ പോലെയുള്ള നടൻമാരുടെ ചിറകിന് ഏൽക്കുന്ന പരിക്ക് വളരെ വലുതാണെന്ന് ഹരീഷ് പേരടി പറയുന്നു. ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് സിനിമാപ്രേമികളുടെ മനസ്സിൽ റിട്ടെയർമെന്റില്ല. അങ്ങനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ ഒരു ഹർത്താൽ നടത്താനും മലയാളികൾ തയ്യാറാണെന്നും ഹരീഷ് പേരടി ഫേസ് ബുക്കില്‍ കുറിച്ചു.

ये भी पà¥�ें- ഇങ്ങനെയുള്ള സിനിമകള്‍ കാണുമ്പോഴാണ് എന്നെപ്പോലുള്ളവര്‍ക്ക് വിരമിക്കാന്‍ സമയമായെന്ന് തോന്നുന്നത്; പ്രിയദര്‍ശന്‍ 

ഹരീഷ് പേരടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയൻ സാർ.. കുഞ്ഞാലിമരക്കാറിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ സാബു സിറിൾസാറിന്റെ സെറ്റ്കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി... ആ ലൊക്കേഷനിൽ വെച്ച് ഷൂട്ട് ചെയ്ത എന്റെ സീൻ ഞാൻ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോൾ അത് എന്നെ എത്രയോ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി... ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി... ഞാൻ നിൽക്കുന്ന സ്ഥലവും ഞാൻ കണ്ട ദൃശ്യങ്ങളും രണ്ടും രണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു... പിന്നീട് മലയാളവും തമിഴും ഡബ് ചെയ്യാൻ വന്നപ്പോൾ താങ്കളുടെ വിസമയങ്ങൾക്കു മുന്നിൽ ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു.. പുതിയ കുട്ടികളുടെ സിനിമയെ നിങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത... പക്ഷെ റിട്ടയർമെന്റ് എന്ന വാക്ക് പ്രിയൻ സാറിന്റെ വാക്കായി മാറുമ്പോൾ എന്നെ പോലെയുള്ള നടൻമാരുടെ ചിറകിന് ഏൽക്കുന്ന പരിക്ക് വളരെ വലുതാണ്.. ഞാൻ ബാക്കി വെച്ച കിളിച്ചുണ്ടൻ മാമ്പഴങ്ങൾ ഇനിയും നിങ്ങളുടെ മാവിൽ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്... നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങൾ സിനിമാപ്രേമികളുടെ മനസ്സിൽ റിട്ടെയർമെന്റില്ല സാർ... ഇനി അങ്ങനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ വേണ്ടി ഒരു ഹർത്താൽ നടത്താനും ഞങ്ങൾ മലയാളികൾ തയ്യാറാണ്...

പ്രിയൻ സാർ ...കുഞ്ഞാലിമരക്കാറിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ സാബു സിറിൾസാറിന്റെ സെറ്റ്കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി...ആ ...

Posted by Hareesh Peradi on Tuesday, February 4, 2020
Tags:    

Similar News