കോളേജിനെ പറ്റിച്ച കെ.എസ്.യു സെക്രട്ടിക്കെതിരെ എസ്.എഫ്.ഐക്കാരുടെ ആത്മരോഷം ഉണര്‍ന്നു; ചെയര്‍പേഴ്സണായതിന് പിന്നിലെ ഓര്‍മ്മകളുമായ് മാലാ പാര്‍വതി

1989ലെ തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജ് ഇലക്ഷനില്‍ കോളേജ് ചെയര്‍പേഴ്സണായി വിജയിച്ചപ്പോള്‍ കൂട്ടുകാര്‍ മാലാ പാര്‍വതിയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന ചിത്രമായിരുന്നു അത്.

Update: 2020-05-06 11:34 GMT
Advertising

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമായിരുന്നു നടി മാല പാര്‍വതി കോളേജ് ഇലക്ഷന്‍ വിജയിച്ച് നില്‍ക്കുന്ന ഒരു പഴയ ചിത്രം. ആ എടുത്തുപൊക്കിയിരിക്കുന്ന മലയാള നടിയെ മനസ്സിലായോ? എന്ന തലക്കെട്ടില്‍ താരത്തിന്‍റെ കോളേജ് പഠന സമയത്തുള്ള ചിത്രം വൈറലാകുകയായിരുന്നു. 1989ലെ തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജ് ഇലക്ഷനില്‍ കോളേജ് ചെയര്‍പേഴ്സണായി വിജയിച്ചപ്പോള്‍ കൂട്ടുകാര്‍ മാലാ പാര്‍വതിയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന ചിത്രമായിരുന്നു അത്. തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ എസ്.എഫ്.ഐയുടെ പാനലില്‍ നിന്നായിരുന്നു താരത്തിന്‍റെ വിജയം.

കോളേജിലെ ഇലക്ഷന്‍ വിജയത്തിന്‍റെ പഴയ ആഘോഷചിത്രം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ അന്നത്തെ ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഓര്‍മകളും നടി പങ്കുവെച്ചു. ഒന്നാം വര്‍ഷത്തെ വൈസ് ചെയര്‍പേര്‍സണില്‍ നിന്ന് രണ്ടാം വര്‍ഷം കോളേജ് ചെയര്‍പേഴ്സണ്‍ ആയതിന് പിന്നിലുള്ള സംഭവ കഥകളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ആ വിജയ നിമിഷത്തിലെടുത്ത ഫോട്ടോക്ക് പിന്നിലുള്ള ഓര്‍മകളും താരം ഫേസ്ബുക്കില്‍ കുറിക്കുന്നു.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ്

വീണ്ടും ചില ഓർമ്മകൾ..! ഫോട്ടോയുമായി ബന്ധപ്പെട്ട്.. അല്ല ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ട്...! കഴിഞ്ഞ ദിവസമാണ്,...

Posted by Maala Parvathi on Tuesday, May 5, 2020
Tags:    

Similar News