അപാർട്മെന്റിൽ കോടികളുടെ ചൂതാട്ടം; നടൻ ഷാം ഉൾപ്പെടെ 12 പേർ അറസ്റ്റിൽ

ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Update: 2020-07-28 08:49 GMT
Advertising

അപാർട്മെന്റ് കേന്ദ്രീകരിച്ച് കോടികളുടെ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നുങ്കമ്പാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ചൂതാട്ടം. ഷാമിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് തമിഴ് സിനിമയിലെ വേറെ പല പ്രമുഖ നടന്മാരും രാത്രിയിൽ ഇവിടെയെത്തി ചൂതാട്ടം നടത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വേറെ ഏതെങ്കിലും നടനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഷാമിന്റെ നേതൃത്വത്തിൽ നടന്ന ചൂതാട്ടം എങ്ങനെയായിരുന്നുവെന്നും ആരൊക്കെ ഫ്ലാറ്റിൽ വന്നിരുന്നുവെന്നതും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു,

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പൊലീസ് നിയമവിരുദ്ധ ചൂതാട്ടങ്ങളെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയത്. 20000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഓൺലൈൻ ​ഗെയിം, ചൂതാട്ടങ്ങൾ നിയന്ത്രിക്കാൻ കൃത്യമായ നിയമം വേണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Tags:    

Similar News