ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിലെ മനോഹരമായ തിരിച്ചുവരവുകൾ

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. വിസ്മയിപ്പിക്കുന്ന തിരിച്ചുവരവുകള്‍കൊണ്ട് ധന്യമായിരുന്നു പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

Update: 2019-03-20 13:13 GMT
Advertising

അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവുകള്‍ അടയാളപ്പെടുത്താതെ ചാമ്പ്യൻസ് ലീഗ് ചരിത്രം പൂർണമാവില്ല. 1999 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരു ഗോളിന് മുന്നിൽ നിൽക്കുകയും വിജയം ഏകദേശം ഉറപ്പിക്കുകയും ചെയ്തശേഷം ബയേൺ യുണൈറ്റഡിന് മുന്നിൽ പരാജയപ്പെട്ടതും 2005ൽ എ സി മിലാന്‍ ആദ്യപാദത്തിൽ മൂന്ന് ഗോളിന് മുന്നിൽ നിന്ന ശേഷം പെനാൽറ്റിയിൽ ലിവർപൂൾ വിജയിച്ച് ട്രോഫി കൊണ്ടുപോയതുമെല്ലാം ഫുട്ബോൾ ചരിത്രത്തിലെ തന്നെ അസാമാന്യ തിരിച്ചുവരവുകളായിരുന്നു.

Full View

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പ്രീക്വാർട്ടറിലെ വിസ്മയിപ്പിക്കുന്ന തിരിച്ചുവരവുകൾക്കും ലോക ഫുട്ബോൾ ഇതിഹാസങ്ങളുടെ അസാമാന്യ പ്രകടനത്തിനും ശേഷം ആരാധകർ ആവേശത്തിലാണ്. ടൂർണമെന്റ് കൂടുതൽ പ്രവചനാധീതമായി മുന്നേറുകയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ചരിത്രത്തിലെ പ്രധാന മൂന്ന് തിരിച്ചുവരവുകളിലൂടെ..

1. മൊണോക്കോ vs റയൽ മാഡ്രിഡ് (2003/04)

ആദ്യപാദം റയൽ 4-2 മൊണാക്കോ

രണ്ടാംപാദം മൊണോക്കോ 3-1 റയൽ മാഡ്രിഡ്

സാന്റിയോഗോ ബെർണബ്യൂവിലെ ആദ്യപാദത്തിൽ 4-2ന് വിജയിച്ച റയൽ സെമിഫൈനലിലേക്ക് കടക്കുമെന്ന് ഉറപ്പായിരുന്നു. സിദാനും ലൂയിസ് ഫിഗോയും റൊണാൾഡോയുടെയുമെല്ലാം ഗോളിൽ ആധികാരിക ജയത്തോടെ ഏവരും റയൽ സെമിയിൽ എത്തുമെന്ന് ഉറപ്പിച്ചു.

Full View

രണ്ടാം പാദം റൗളിന്റെ ഗോളോടെ റയൽ ലീഡും നേടി. അപ്പോൾ സ്കോർ 5-2. മൊണോക്കോയുടെ ഏല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. എന്നാൽ മൊണോക്കോയുടെ താരങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ലുഡോവിച്ച് ഗ്യൂലിയുടെ വോളി ഗോളി‍ൽ മൊണാക്കോ ഗോൾ വലകുലുക്കാൻ തുടങ്ങി. ആദ്യപാദം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫെർനാൻഡോ മൊറിയന്റസ് രണ്ടാം ഗോളും നേടി പ്രതീക്ഷ തിരിച്ചുകൊണ്ട് വന്നു. പിന്നാലെ ഗ്യൂലിയുടെ സുന്ദരമായ രണ്ടാം ഗോളോടെ മൊണാക്കോ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക്.. ഫുട്ബോൾ ലോകം അമ്പരന്നുപോയ നിമിഷമായിരുന്നു അത്.

2. റോമ vs ബാഴ്സലോണ (2017/18)

ആദ്യപാദം ബാഴ്സലോണ 4-1 റോമ

രണ്ടാം പാദം റോമ 3-0 ബാഴ്സലോണ

ആദ്യപാദത്തിൽ പിക്വയുടെയും സുവാരസിന്‍റെയും ഗോളില്‍ 4-1 ബാഴ്സ ജയിച്ചു. റോസിയുടെയും കോസ്ടാസ് മനോലസിന്റെയും സെൽഫ്
ഗോളും അടങ്ങിയതായിരുന്നു വിജയം. റോമക്ക് സെമി അസാധ്യമായിരിക്കുന്നു.

Full View

എന്നാൽ രണ്ടാം പാദത്തിലെ തുടക്കത്തിൽ തന്നെയുള്ള സെക്കോയുടെ
ഗോളോടെ റോമ കളിയുടെ ഗതി പിടിച്ചെടുത്തു. റോസിയുടെ ഇരട്ട
ഗോളോടെ ബാഴ്സലോണയുടെ സെമി മോഹത്തിന് തിരശ്ശീല വീണു.

3. ഡിപോർട്ടിവോ vs എ സി മിലാൻ (2003/04)

ആദ്യപാദം എ സി മിലാൻ 4-1 ഡിപോർട്ടിവോ

രണ്ടാം പാദം ഡിപോർട്ടിവോ 4-0 എ സി മിലാൻ

കക്ക, പിർളോ, മൽദീനി, കഫു, ഷെവ്ചൻക്കോ തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള എ സി മിലാൻ. യൂറോപ്പിലെ ഏറ്റവും പേടിപ്പെടുത്തുന്ന നിരയായിരുന്നു എ സി മിലാനിന്റേത്. സ്വന്തം തട്ടകത്തിലെ 4-1ന്റെ വിജയം സ്പാനിഷ് ടീമിന്റെ ടൂർണമെന്റ് അവസാനിച്ചിരിക്കുന്നു എന്ന് ഉറപ്പിച്ചു.

എന്നാൽ രണ്ടാം പാദം തുടങ്ങുന്നതിന് മുമ്പ് ഡിപാർ‌ട്ടിവോ കോച്ച് താരങ്ങളോട് പറഞ്ഞു ‘അത്ഭുതങ്ങൾ സംഭവിക്കാം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത എന്തും സംഭവിക്കാം..’

Full View

സ്പാനിഷ് ടീം തുടക്കത്തിൽ തന്നെ വാൾട്ടർ പാൻതിയാനിയുടെ
ഗോളിലൂടെ തുടങ്ങി. ജുവാൻ കാർലോസ് വലേറോൺ, ആൽബേർട്ട് ലൂക്ക്, ഫ്രാൻ തുടങ്ങിയവരുടെ മിന്നും ഗോളിലൂടെ ഡിപാർട്ടിവോ സെമിയിലേക്ക് കടന്നു. എന്നും ഓർക്കുന്ന ലോക താരങ്ങളുള്ള എ സി മിലാൻ അങ്ങനെ പുറത്തുമായി.

Tags:    

Similar News