യമനില്‍ സൗദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി ഡോളറിന്റെ ധനസഹായം

Update: 2018-05-05 21:58 GMT
Editor : Jaisy
യമനില്‍ സൗദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി ഡോളറിന്റെ ധനസഹായം
Advertising

ജനീവയില്‍ നടക്കുന്ന യോഗത്തില്‍ കിങ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍റബീഅയാണ് പുതിയ ധനസഹായം പ്രഖ്യാപിച്ചത്

യമനില്‍ സൗദി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പതിനഞ്ച് കോടി ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. ജനീവയില്‍ നടക്കുന്ന യോഗത്തില്‍ കിങ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍റബീഅയാണ് പുതിയ ധനസഹായം പ്രഖ്യാപിച്ചത്.

നേരത്തെ അനുവദിച്ച 100 ദശലക്ഷം ഡോളറിന് പുറമെയാണ് പുതിയ സഹായം പ്രഖ്യാപിച്ചത്. കിങ് സല്‍മാന്‍ റിലീഫ് ആന്റ് ചാരിറ്റബള്‍ സെന്റര്‍ വഴിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. യമനില്‍ 2015 മുതല്‍ നടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെയായി 8.2 ബില്യന്‍ ഡോളര്‍ കിങ് സല്‍മാന്‍ സെന്റര്‍ ചെലവഴിച്ചിട്ടുണ്ടെന്നും ഡോ. റബീഅ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സ്വിറ്റ്സര്‍ലാന്റ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് യമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമത്തെിക്കുക എന്നതിലുപരി അയല്‍ രാജ്യത്തെ ജനങ്ങളോടുള്ള ബാധ്യത കൂടിയാണ് സൗദി ഇതിലൂടെ നിര്‍വഹിക്കുന്നതെന്ന് ഡോ. റബീഅ പറഞ്ഞു. അതേസമയം അര്‍ഹരായ യമന്‍ പൗരന്മാര്‍ക്ക് സഹായമത്തെിക്കുന്നത് വിഘടന ഹൂതി വിഭാഗം തട്ടിയെടുക്കുന്നതും കൊള്ള ചെയ്യുന്നതും ഐക്യരാഷ്ട്രസഭ ഇടപെട്ട് നിര്‍ത്തലാക്കണമെന്നും സൗദി അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്രസഭയുടെമേല്‍നോട്ടത്തില്‍ മേഖലയിലും അന്താരാഷ്ട്രതലത്തിലും നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ സൗദി എന്നുമുന്നിലുണ്ടാവുമെന്നും യമന്‍ പൗരന്മാരുടെ പ്രശ്നം സൗദിയുടെ മൂന്‍ഗണന അര്‍ഹിക്കുന്ന വിഷയമാണെന്നും ഡോ. റബീഅ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News