ദിവസം 15,000 പേര്‍ക്ക് നോമ്പുതുറ ഒരുക്കി 'ടീം ഇഫ്താര്‍'

Update: 2018-06-01 18:21 GMT
ദിവസം 15,000 പേര്‍ക്ക് നോമ്പുതുറ ഒരുക്കി 'ടീം ഇഫ്താര്‍'
Advertising

മലയാളി കൂട്ടായ്മ ഒരുക്കുന്ന യു എ ഇയിലെ ഏറ്റവും വലിയ സംഘടിത ഇഫ്താറാണ് ഇവരുടേത്.

കഴിഞ്ഞ 12 വര്‍ഷമായി ലേബര്‍ക്യാമ്പിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ചിട്ടയായി നോമ്പുതുറ ഒരുക്കി മാതൃകയാവുകയാണ് യുഎഇയിലെ 'ടീം ഇഫ്താര്‍'. മലയാളി കൂട്ടായ്മ ഒരുക്കുന്ന യു എ ഇയിലെ ഏറ്റവും വലിയ സംഘടിത ഇഫ്താറാണ് ഇവരുടേത്.

Full View

വൈകുന്നേരം അഞ്ച് മണി.. യു എ ഇയിലെ ഏറ്റവും വലിയ സംഘടിത ഇഫ്താറിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് ഇവിടെ.

ജോലി സമയം കഴിഞ്ഞ് അഞ്ഞൂറിലധികം സന്നദ്ധ സേവകര്‍ വാഹനങ്ങളില്‍ കുതിച്ചെത്തും. ശേഖരിച്ചുവച്ച വിഭവങ്ങളുമായി സംഘം വിവിധ ക്യാമ്പുകളിലേക്ക്. അമ്പതിലേറെ ലേബര്‍ക്യാമ്പുകളിലെ പതിനയ്യായിരം പേരെയാണ് നോമ്പുതുറപ്പിക്കേണ്ടത്.

വൈകുന്നരം ആറര. ഓരോ ക്യാമ്പിലും തൊഴിലാളികള്‍ക്ക് മുന്നില്‍ വിഭവസമൃദ്ധമായ ഇഫ്താര്‍ റെഡി. വര്‍ഷം ചെല്ലുന്തോറും ഇവര്‍ കൂടുതല്‍ ലേബര്‍ ക്യാമ്പുകളിലേക്ക് ഭക്ഷണവുമായി കടന്നു ചെല്ലുകയാണ്.

12 മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെങ്കിലും അറബ് പ്രമുഖരുടെ നിറഞ്ഞ പിന്തുണയാണ് ടീം ഇഫ്താറിന്റെ വിജയം.

ഓരോ ക്യാമ്പിലും ഭക്ഷണം ഉറപ്പുവരുത്തിയതിന്റെ അവലോകനവും അടുത്ത ദിവസത്തേക്കുള്ള പദ്ധതി ചര്‍ച്ചകളും, ചിട്ടയായ ഒരുക്കവും പ്രവര്‍ത്തനവുമാണ് ഈ സന്നദ്ധസേവകരെ വേറിട്ടതാക്കുന്നത്.

ഈ വര്‍ഷം അഞ്ച് മുതല്‍ അഞ്ചര ലക്ഷം വരെ തൊഴിലാളികളെ നോമ്പുതുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇഫ്താര്‍.

Tags:    

Similar News