വിദേശ രാജ്യങ്ങളില്‍ ലൈസന്‍സുള്ള വനിതകള്‍ക്കും സൌദി ലൈസന്‍സ്

Update: 2018-06-17 22:38 GMT
വിദേശ രാജ്യങ്ങളില്‍ ലൈസന്‍സുള്ള വനിതകള്‍ക്കും സൌദി ലൈസന്‍സ്
Advertising

ഈ മാസം 24ന് സ്ത്രീകള്‍ക്ക് വാഹനം നിരത്തിലിറക്കാം.

സൌദിയില്‍ വനിതകളുടെ ഡ്രൈവിങിന് മുന്നോടിയായി കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളില്‍‌ അംഗീകൃത ലൈസന്‍സുള്ളവര്‍ക്കാണ് നിലവില്‍ ലൈസന്‍സ് അനുവദിക്കുന്നത്. ഇവര്‍ക്കും ഡ്രൈവിങ് ടെസ്റ്റ് നിര്‍ബന്ധമാണ്.

റിയാദിലെ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനത്താണ് വനിതാ ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സുള്ളവര്‍ക്കാണിപ്പോള്‍ ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത്. അതു പ്രത്യേക ടെസ്റ്റ് നടത്തി. ചിലര്‍ക്ക് ടെസ്റ്റില്‍ തെറ്റി. ഇവര്‍ക്ക് വീണ്ടും നിബന്ധനകളോടെ അവസരമുണ്ട്. പുതിയ ലൈസന്‍സുകളോടെ സൌദിയിലെ ഗതാഗത ചിത്രം ചെറുതായെങ്കിലും മാറും. ഈ മാസം 24ന് സ്ത്രീകള്‍ക്ക് വാഹനം നിരത്തിലിറക്കാം.

Similar News