മാഇസിന് ശിക്ഷ നടപ്പിലാക്കിയ കുന്ന്; പശ്ചാത്താപ ചരിത്രത്തിലെ അതുല്യ മാതൃക

Update: 2018-06-18 06:50 GMT
Advertising

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ചെയ്ത തെറ്റ് സ്വയം ഏറ്റുപറഞ്ഞ് ശിക്ഷയേറ്റുവാങ്ങിയ അനുചരനാണ് മാഇസ്.

പശ്ചാത്താപത്തിന്റേയും പാപമോചനത്തിന്റേയും അവസാന പത്ത് ദിനങ്ങളിലാണ് റമദാന്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ചെയ്ത തെറ്റ് സ്വയം ഏറ്റുപറഞ്ഞ് ശിക്ഷയേറ്റുവാങ്ങിയ അനുചരനാണ് മാഇസ്. അദ്ദേഹത്തിന് ശിക്ഷ നടപ്പിലാക്കിയ മദീനയിലെ കുന്നിന്‍ ചെരിവ് ആ ചരിത്രമോര്‍മിപ്പിക്കും.

തുര്‍ക്കി ഖിലാഫത്തിന്റെ കാലത്ത് വെള്ളടാങ്ക് പണിത ഈ കുന്നൊരു കഥ പറയും. ഇസ്ലാമിക ചരിത്രത്തില്‍ പശ്ചാത്താപത്തിന്റെ അതുല്യമായ പാഠം പകര്‍ന്ന് ശിക്ഷയേറ്റു വാങ്ങിയ പ്രവാചക അനുചരന്‍ മാഇസ് ഇബ്നു മാലികിന്റെ കഥ. വ്യഭിചരിച്ചുവെന്നതായിരുന്നു മാഇസ് ചെയ്ത കുറ്റം. ആരുമറിയാതെ ചെയ്ത തെറ്റ് പക്ഷേ മാഇസിനെ അസ്വസ്ഥനാക്കി. പ്രവാചകനോട് പറഞ്ഞു. പ്രവാചകന്‍ പോകാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കാതെ അദ്ദേഹം ശിക്ഷയേറ്റു വാങ്ങി. ഈ കുന്നടിവാരത്തിലാണ് മാഇസിന്റെ വധശിക്ഷ നടപ്പാക്കിയത്. മറച്ചു വെക്കുകയോ രഹസ്യമായി പശ്ചാത്തപിക്കുകയോ ചെയ്യാമായിരുന്നു മാഇസിന്. എന്നാല്‍ കുറ്റമേറ്റമേറ്റു പറഞ്ഞ് ഈ താഴ്വാരത്ത് ശിക്ഷ വാങ്ങി സ്വയം ശുദ്ധീകരിച്ചു അദ്ദേഹം.

സ്വര്‍ഗീയാരാമങ്ങളില്‍ മാഇസ് ഊളിയിടുന്നത് ഞാന്‍ കാണുന്നുവെന്ന് പ്രവാചകന്‍ അദ്ദേഹത്തിന്റെ ശിക്ഷക്ക് ശേഷം പറഞ്ഞതായും ഇസ്ലാമിക പ്രമാണങ്ങള്‍ സൂചിപ്പിക്കുന്നു. റമളാനിലെ അവസാന പത്തിലുളളവരെ വിസ്മയിപ്പിക്കുന്ന തൌബയുടെ ചരിത്രം.

Similar News