റിക്രൂട്ടിങ് ഓഫിസുകളില്‍ നിയമലംഘനം; 66 ഓഫിസുകളുടെ ലൈസൻസ് മരവിപ്പിച്ച് കുവൈത്ത്

കഴിഞ്ഞ മൂന്നു മാസത്തിനിടെ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

Update: 2020-02-08 20:03 GMT
Advertising

കുവൈത്തിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 66 ഗാർഹികത്തൊഴിലാളി റിക്രൂട്ടിങ് ഓഫിസുകളുടെ ലൈസൻസ് മരവിപ്പിച്ചതായി മാൻ പവർ അതോറിറ്റി. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ഗാർഹികത്തൊഴിലാളി വകുപ്പിൽ സമയത്തിന് റിപ്പോർട്ട് ചെയ്യാതിരിക്കുക, തൊഴിലാളികളെ കരാറിൽ പറഞ്ഞ സമയത്തിനകം എത്തിച്ചുനൽകാതിരിക്കുക, വിമാനത്താവളത്തിൽ എത്തിയ തൊഴിലാളിയെ ഏറ്റുവാങ്ങുന്നതിൽ അകാരണമായി വൈകിക്കുക, മറ്റുള്ളവർ കൊണ്ടുവന്ന തൊഴിലാളികളുമായി ഇടപാട് നടത്തുക, ഗാർഹികത്തൊഴിലാളി വകുപ്പിൻറെ അംഗീകാരമില്ലാത്ത ഏജൻസികളുമായി കരാർ ഒപ്പിടുക എന്നീ കുറ്റങ്ങൾക്കാണ് ലൈസൻസ് മരവിപ്പിച്ചത്. കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ വിദേശരാജ്യങ്ങളിലെ ഏജൻസികളുടെ ആധികാരികത ഉറപ്പിക്കണമെന്നും. അതതു രാജ്യങ്ങളിലെ സർക്കാറുകളുടെ അംഗീകാരമുള്ള ഏജൻസികളുമായി മാത്രമേ കരാറിൽ എത്താവൂ എന്നും മാൻപവർ അതോറിറ്റി നിർദേശിച്ചു . ഗാർഹികജോലിക്കാരുടെ തൊഴിൽ പരാതികൾ അതോറിറ്റിക്ക് കീഴിലെ ഡൊമസ്റ്റിക് വർക്കേഴ്സ് എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റിൽ ആണ് സമർപ്പിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി

Full View
Tags:    

Similar News