കൊറോണ വൈറസ് ബാധ; ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് മസ്കത്ത് 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് മസ്കത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു

Update: 2020-02-14 19:59 GMT
Advertising

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് മസ്കത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് കൊമേഴ്സ്യൽ സെന്‍‍ററുകളിലെ ഒരു ജീവനക്കാർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

ചൈനയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ കർശന പരിശോധനക്ക് വിധേയമാക്കി വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ രോഗബാധ സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രാലയം നടത്തിവരുന്നുണ്ട്. ഇതോടൊപ്പം രോഗ പ്രതിരോധ നടപടികൾക്കായി ജീവനക്കാരെ ഒരുക്കുന്നതിനായി നിരവധി വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. മനുഷ്യരിലോ മൃഗങ്ങളിലോ മാത്രമാണ് രോഗാണു ജീവനോടെ നില നിൽക്കുകയുള്ളൂ. ഓൺലൈനിലും മറ്റും ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ രോഗാണു ജീവനോടെ നിൽക്കുന്നതിലും അധിക സമയമെടുത്താണ് ഒമാനിലേക്ക് എത്തുകയുള്ളൂ. അല്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്നും മസ്കത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

Tags:    

Similar News