ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മുഴുവന്‍ പാര്‍ക്കുകളും തുറന്നു

കോവിഡ് മുന്‍കരുതല്‍ പാലിച്ചായിരിക്കും പാർക്കുകളിൽ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക

Update: 2021-05-29 17:58 GMT
Editor : Nidhin
Advertising

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മുഴുവന്‍ പാര്‍ക്കുകളും തുറന്നു. കോവിഡ് മുന്‍കരുതല്‍ പാലിച്ചായിരിക്കും പാർക്കുകളിൽ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. 

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഖത്തറിലെ മുഴുവന്‍ പൊതു പാര‍്ക്കുകളിലേക്കും ജനങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. രോഗബാധ നിയന്ത്രണവിധേയമായതോടെ ഇന്നലെ മുതല്‍ വീണ്ടും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി. ഈ സാഹചര്യത്തിലാണ് പാര്‍ക്കുകള്‍ മുഴുവന്‍ വീണ്ടും തുറന്നുകൊടുത്തത്. മുപ്പത് ശതമാനം ശേഷിയില്‍ കോവിഡ് മുന്‍കരുതല്‍ മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചാണ് ജനങ്ങള്‍ പാര്‍ക്കുകളില്‍ പ്രവേശിക്കേണ്ടത്.

സൈക്ലിങ്, വ്യായാമം എന്നിവയെല്ലാം അനുവദനീയമാണ്. പരമാവധി അഞ്ച് പേര്‍ക്കും കുടുംബമായിട്ടാണെങ്കില്‍ കൂടുതല്‍ പേര്‍ക്കും ഒരുമിച്ചിരിക്കാം. എന്നാല്‍ പാര്‍ക്കുകളിലെ കളിസ്ഥലങ്ങള്‍, ഫുഡ്കോര്‍ട്ടുകള്‍, എക്സസൈസ് മെഷീനുകള്‍, ശുചിമുറികള്‍ തുടങ്ങിയ അടഞ്ഞുതന്നെ കിടക്കും. വൈകീട്ട് അഞ്ച് മുതല്‍ രാത്രി 12 വരെയും വാരാന്ത്യ അവധിദിനങ്ങളില്‍ അഞ്ച് മുതല്‍ അര്‍ദ്ധരാത്രി ഒരു മണിവരെയുമായിരിക്കും പാര്‍ക്കുകളുടെ പ്രവര‍്ത്തന സമയം.

രാജ്യത്തെ ഏറ്റവും വലിയ എന്‍റര്‍ടെയിന്‍മെന്‍റ് പാര്‍ക്കുകളിലൊന്നായ അല്‍ കോര്‍ പാര്‍‌ക്കും തുറന്നുനല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയായിരിക്കും പ്രവര്‍ത്തന സമയം.

Tags:    

Editor - Nidhin

contributor

Similar News