ദുബൈ അൽഐൻ റോഡ്​ വികസന പദ്ധതിയുടെ ഭാഗമായി അൽമനാമ സ്​​ട്രീറ്റ്​ വികസനം

പ്രദേശത്ത്​ യാത്ര എളുപ്പമാക്കാനും തിരക്ക്​ കുറക്കാനും ലക്ഷ്യമിട്ടാണ്​ വികസന പദ്ധതി നടപ്പാക്കുന്നത്

Update: 2022-11-28 19:42 GMT
Advertising

ദുബൈ: ദുബൈ അൽഐൻ റോഡ്​ വികസന പദ്ധതികളുടെ ഭാഗമായുള്ള അൽ മനാമ സ്​ട്രീറ്റ്​ നവീകരണ ജോലികള്‍ പൂർത്തിയായി. പ്രദേശത്ത്​ യാത്ര എളുപ്പമാക്കാനും തിരക്ക്​ കുറക്കാനും ലക്ഷ്യമിട്ടാണ്​ വികസന പദ്ധതി നടപ്പാക്കുന്നത്. 

2022 മെയ്​ മാസത്തിലാണ്​ അൽ മനാമ സ്​ട്രീറ്റ്​ നവീകരണ ​ജോലികൾക്ക്​ തുടക്കം കുറിച്ചത്​. അൽ മെയ്​ദാൻ, അൽ മനാമ സ്​ട്രീറ്റുകളെ ബന്​ധിപ്പിക്കുന്ന പുതിയ ട്രാഫിക്​ ഇടനാഴിയുടെ നിർമാണം പദ്ധതിയുടെ ഭാഗമായിരുന്നു. ദുബൈ അൽഐൻ റോഡിന്​ മുകളിലൂടെ കടന്നുപോകുന്ന നാലുവരി ​ ഫ്​ളൈ ഓവർ, റോഡുമായി ബന്​ധിപ്പിക്കാൻ സ്ലിപ്പ്​ റോഡുകൾ എന്നിവയും ഇതി​െൻറ ഭാഗമാണ്​. ഏദൻ സ്​ട്രീറ്റ്​, സന സ്​ട്രീറ്റ്​, നാദൽ ഹമർ സ്​​ട്രീറ്റ്​ എന്നിവയുമായി ആദ്യ മൂന്നു കവലകളെ ഉപരിതല ജങ്​ഷനുകളാക്കി മാറ്റിയാണ്​ മനാമ സ്​ട്രീറ്റ്​ വികസനം പൂർത്തീകരിച്ചത്​. വികസനത്തോടെ ഇരു ഭാഗങ്ങളിലേക്കും കൂടുതൽ വാഹനങ്ങൾക്ക്​ എളുപ്പം സഞ്ചരിക്കാനാകും.

Full View

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News