കേന്ദ്ര ബജറ്റ് പ്രവാസികളെ പൂർണമായും തഴഞ്ഞതായി ആക്ഷേപം

അടുത്തകാലത്തായി പ്രവാസികൾ ഏറ്റവും കൂടുതൽ അവഗണ നേരിട്ട കേന്ദ്ര ബജറ്റാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Update: 2023-02-01 18:10 GMT
Editor : rishad | By : Web Desk

നിർമ്മല സീതാരാമൻ

Advertising

ദുബൈ: കേന്ദ്ര ബജറ്റ് പ്രവാസികളെ പൂർണമായും തഴഞ്ഞതായി ആക്ഷേപം. അടുത്തകാലത്തായി പ്രവാസികൾ ഏറ്റവും കൂടുതൽ അവഗണ നേരിട്ട കേന്ദ്ര ബജറ്റാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാട്ടിലെ അവശവിഭാഗങ്ങളുടെ ഉന്നമനത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ടെങ്കിലും പ്രവാസികളെ അവഗണിച്ചുവെന്ന് കെ.വി ഷംസുദ്ദീൻ പറഞ്ഞു. 

അതേസമയം ബജറ്റ് എല്ലാവരെയും ഉൾകൊള്ളുന്നതും ഇന്ത്യ- ഗൾഫ് ബിസിനസ് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതുമാണെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു. 50 പുതിയ എയർപോർട്ടുകൾ, ജലപാതാ വികസനം, ഭക്ഷ്യ സുരക്ഷാരംഗത്തെ പദ്ധതികൾ എന്നിവ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുമെന്നും എം.എ യൂസഫലി പറഞ്ഞു.

പ്രവാസികളെയും സാധാരണക്കാരായ തൊഴിലാളികളെയും ബജറ്റ് പൂർണമായി അവഗണിച്ചുവെന്ന് സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. പ്രവാസികൾക്ക് പദ്ധതിയില്ലെന്നതിന് പുറമെ പണപ്പെരുപ്പം മറികടക്കാൻ യാതൊരു നിർദേശവും ബജറ്റിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് ഐ.എൻ.എൽ പ്രവാസി സംഘടനയായ ഐ എം സി സി അഭിപ്രായപ്പെട്ടു. പ്രവാസി ക്ഷേമത്തിനും, ന്യൂനപക്ഷ ക്ഷേമത്തിനും ബജറ്റിൽ നിർദേശങ്ങളില്ലെന്ന് ഐ എം സി സി പ്രസിഡന്റ് അഷ്റഫ് തച്ചോറത്ത്, ജന സെക്രട്ടറി പി എം ഫാറൂഖ് എന്നിവർ കുറ്റപ്പെടുത്തി. 

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News