യു.എ.ഇ ദേശീയദിനാഘോഷം എം.എസ്.എസ് കുട്ടികളുടെ കൂടെ ആഘോഷിക്കുന്നു

0 ലധികം സ്‌കൂളുകളില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ഡിസംബര്‍ 10, 2021, വെള്ളിയാഴ്ച്ച ദുബായിലെ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും

Update: 2021-12-03 10:20 GMT
Editor : ubaid | By : Web Desk
Advertising

ദുബൈ: മോഡല്‍ സര്‍വീസ് സൊസൈറ്റി (എം എസ് എസ്) 50 മത് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. 30 ലധികം സ്‌കൂളുകളില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ഡിസംബര്‍ 10, 2021, വെള്ളിയാഴ്ച്ച ദുബായിലെ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും.

ലോകം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ മുന്നോട്ട് കുതിക്കുമ്പോള്‍ പുതിയ തലമുറയുടെ കണ്ടെത്തെലുകള്‍ ഭാവിയുടെ ഗതി നിര്‍ണ്ണയിത്തിന് സുപ്രധാന പങ്കുവഹിക്കുന്നു.

8 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ടെക് 2021 സയന്‍സ് എക്‌സിബിഷന്‍ എന്ന പേരില്‍ സുസ്ഥിരത, ചലനാത്മകത, നവീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ തയ്യാറാക്കിയ വര്‍ക്കിംഗ് അല്ലെങ്കില്‍ നോണ്‍ വര്‍ക്കിംഗ് പ്രോജക്റ്റുകളുടെ മോഡല്‍ പ്രദര്‍ശിപ്പിക്കാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് എം.എസ്.എസ് ഒരുക്കുന്നത്.

കൂടാതെ 'സ്മാര്‍ട്ട് ടെക് 2021 ക്വിസ്' എന്ന പേരില്‍ 8 മുതല്‍ 10 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (IoT), റോബോട്ടിക്സ്, വെര്‍ച്വല്‍ റിയാലിറ്റി (VR), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Al) എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു.

കെ ജി മുതല്‍ 7-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ഫാന്‍സി ഡ്രസ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ വഴി റെജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി രസകരമായ ഗെയിമുകളും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുജീബ് റഹ്മാന്‍, എം എസ് എസ് ചെയര്‍മാന്‍ എം സി ജലീലിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 055 600 3716 / 055 104 5936 എന്നീ നമ്പറില്‍ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുക. രജിസ്ട്രേഷന് വേണ്ടി

http://mssgulf.org/uae50/ എന്ന ലിങ്ക് ഉപയോഗിക്കുക.

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News