പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച്; ദുബൈ ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി

ഹത്തയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക സ്ഥിരം കമ്മിറ്റിയെ നിശ്ചയിച്ചതായി ശെശഖ് മുഹമ്മദ് അറിയിച്ചു.

Update: 2021-10-23 16:45 GMT
Editor : abs | By : Web Desk
Advertising

ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.

ഒമാനോട് ചേര്‍ന്ന് കിടക്കുന്ന ദുബൈയുടെ അതിര്‍ത്തി മലയോര പ്രദേശമാണ് ഹത്ത. ഇവിടെ പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച്, ഗതാഗത സംവിധാനം, ദൈര്‍ഘ്യമേറിയ പര്‍വത നടപ്പാത എന്നിവയടങ്ങുന്നതാണ് പുതിയ പദ്ധതി. ഇതിന് പുറമെ ഹോട്ടല്‍ സൗകര്യങ്ങളും 120കി.മീറ്റര്‍ സൈക്കിള്‍ പാതയും നിര്‍മിക്കും. ഹത്തയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക സ്ഥിരം കമ്മിറ്റിയെ നിശ്ചയിച്ചതായി ശെശഖ് മുഹമ്മദ് അറിയിച്ചു. ഹത്തയിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതും യു.എ.ഇയിലെ കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാര കേന്ദ്രമാകുന്നതുമായ സംയോജിത സാമ്പത്തിക മാതൃകയാരിക്കുമിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

ദുബൈ 2040 അര്‍ബണ്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി. ഹത്തയില്‍ സന്ദര്‍ശിക്കുന്നിതിനിടെയാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം, ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാദ് ആല്‍ മക്തൂം, ദുബൈ മീഡിയ കൗണസില്‍ ചെയര്‍മാന്‍ ശൈഖ് അഹ്‌മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടങ്ങിയവരും ഭരണാധികാരിക്ക് ഒപ്പമുണ്ടായിരുന്നു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News