കേരളത്തില്‍ പുനഃസംഘടന വേണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍

Update: 2017-07-25 23:18 GMT
കേരളത്തില്‍ പുനഃസംഘടന വേണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍
Advertising

സംസ്ഥാനത്ത് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തിരമായി പുനസംഘടന വേണെമെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ രാഹുല്‍ ഗാന്ധിയോട്.

സംസ്ഥാനത്ത് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തിരമായി പുനസംഘടന വേണെമെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ രാഹുല്‍ ഗാന്ധിയോട്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ കെപിസിസി നേതൃസ്ഥാനത്ത് സുധീരന് പകരം ആര് എന്നത് സംബന്ധിച്ച് എം പിമാര്‍ ആരും അഭിപ്രായം പറഞ്ഞില്ലെന്നാണ് വിവരം.

എ കെ ആന്‍റണി പിജെ കുര്യന്‍ എന്നിവര്‍ ഒഴികെ എല്ലാ കോണ്‍ഗ്രസ് എംപിമാരും രാഹുലുമായി കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഒറ്റക്കും കൂട്ടായും ചര്‍ച്ചകള്‍ നടന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പട്ടുണ്ടായ സംഘടനാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട എംപിമാര്‍ ഡിസിസി തലം മുതല്‍ കെപിസിസി വരെയുള്ള പുനഃസംഘടനയും നിര്‍ദേശിച്ചു.

എന്നാല്‍ സുധീരനെ കെപിസിസിസി പ്രസിഡന്‍റ് സ്ഥാനത്ത് മാറ്റുമ്പോള്‍‌ പകരം ആര് എന്നത് സംബന്ധിച്ച ഹൈക്കമാന്‍റിന് തീരുമാനമെടുക്കാമെന്ന നിലപാടാണ് എംപിമാര്‍ സ്വീകരിച്ചത്. പോഷകസംഘടന നേതാക്കള്‍ മുതല്‍ കെപിസിസി പ്രസിഡന്‍റ് വരെയുള്ള യുള്ളവരുമയും എംഎല്‍എമാരുമായും ഇക്കാര്യത്തില്‍ നേരത്തെ രാഹുല്‍‍ ചര്‍ച്ച നടത്തിയിരുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശമായിരുന്നു യോഗത്തില്‍ രാഹുല്‍ നേതാ‍ക്കള്‍ക്ക് നല്‍കിയിരുന്നത്.

Tags:    

Similar News