ചോദ്യപേപ്പര്‍ ചോര്‍ച്ച; ചെന്നിത്തല നാളെ ഉപവാസമിരിക്കും

Update: 2018-05-05 04:04 GMT
Editor : admin
ചോദ്യപേപ്പര്‍ ചോര്‍ച്ച; ചെന്നിത്തല നാളെ ഉപവാസമിരിക്കും
Advertising

ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി. സര്‍ക്കാരിന്‌റെ അലംഭാവത്തില്‍ പ്രതിഷേധിച്ച്

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷ തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും മന്ത്രി രാജിവെക്കുകയും വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹവും നടത്തും.

Full View

പരീക്ഷാ നടത്തിപ്പില്‍ ഇത്രയും വ്യാപക ക്രമക്കേട് ഉണ്ടായ സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നാളെ രാവിലെ 10 മുതല്‍ 1 മണിവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവും നടത്തും. ക്രമക്കെടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തും നല്‍കി. ഡിഡി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് കടക്കുമെന്ന് കെ എസ് യുവും അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ വരുംദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News