മുള കൊണ്ട് ഒരു നാടിനെയാകെ മാറ്റിയ ഉറവ്

Update: 2018-06-06 01:56 GMT
Editor : admin
മുള കൊണ്ട് ഒരു നാടിനെയാകെ മാറ്റിയ ഉറവ്
Advertising

ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന രണ്ടായിരത്തോളം ഉല്‍പന്നങ്ങളും ഇന്ന് ഉറവിലുണ്ട്.

Full View

മുളയുല്‍പന്ന നിര്‍മാണം ഒരേ സമയം സമരവും സംരംഭവുമാക്കി മാറ്റിയവരാണ് വയനാട് തൃക്കൈപ്പറ്റയിലെ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം. ചെറിയ രീതിയില്‍ തുടങ്ങിയ സ്ഥാപനം ഇപ്പോള്‍, ഇന്ത്യയാകെ ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന വലിയ സംരംഭകരാണ്. മുളകൊണ്ട് ഒരു നാടിനെയാകെ മാറ്റെയെടുത്ത ഉറവിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

ഒരു സംഘം സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ രണ്ടു പതിറ്റാണ്ടു മുന്‍പാണ് ഉറവ് ആരംഭിയ്ക്കുന്നത്. പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുജ്ജീവനമായിരുന്നു ഏക ലക്ഷ്യം. ഇതാണ് മുളയുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ എത്തിയത്. ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന രണ്ടായിരത്തോളം ഉല്‍പന്നങ്ങളും ഇന്ന് ഉറവിലുണ്ട്.

ആഭരണങ്ങള്‍, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്‍, ഫയല്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍. മുളകൊണ്ടുള്ള കരകൌശല വസ്തുക്കള്‍ക്കാണ്, ആവശ്യക്കാര്‍ ഏറെ. ഓര്‍ഡര്‍ അനുസരിച്ച് കര്‍ട്ടനുകളും നിര്‍മിച്ച് നല്‍കും. ടൂറിസം മേഖലയിലെ സാധ്യത തിരിച്ചറിഞ്ഞ ഉറവ് ഇപ്പോള്‍ ഇക്കോ ലിങ്സ് എന്ന പേരില്‍ പുതിയ കമ്പനി രൂപവല്‍കരിച്ചിട്ടുണ്ട്. അഞ്ച് കോട്ടേജുകള്‍ നിര്‍മിച്ചു. മുള വീടുകളും നിര്‍മിക്കുന്നുണ്ട്.

തൃക്കൈപ്പറ്റ മേഖലയിലെ സാധാരണക്കാരുടെ വലിയ തൊഴില്‍ കേന്ദ്രമാണ് ഉറവ്. 150 പേര്‍ക്ക് നേരിട്ടും കേരളത്തിനകത്തും പുറത്തുമായി അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരോക്ഷമായും ഉറവ് തൊഴിലും നല്‍കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News