വെസ്റ്റ് നൈല്‍ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കോഴിക്കോട്

വൈറസ് പടരുന്നത് ക്യൂലക്സ് കൊതുകുകളില്‍ നിന്ന്. ആരോഗ്യവകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥിതിഗതികള്‍ വിലയിരുത്തി.

Update: 2018-08-04 03:39 GMT
Advertising

വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയ കോഴിക്കോട് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ വൈറസ് പടര്‍ത്തുന്നത്.

കോഴിക്കോട് പാവങ്ങാട് സ്വദേശിനിക്കാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടന്ന് പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ക്യുലക്സ് കൊതുകുകളില്‍ നിന്നാണ് വൈറസ് പകരുന്നത്. പക്ഷികളില്‍ നിന്നാണ് ഈ വൈറസ് കൊതുകുകളിലെത്തുക. കൊതുകിനെ തുരത്താന്‍ ഫോഗിംഗടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

Full View

2011ലും 13ലും ഈ വര്‍ഷമാദ്യവും സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യവകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം കോഴിക്കോട് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Tags:    

Similar News