വടകരയില്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന് ബെന്നി ബെഹ്നാന്‍

മുല്ലപ്പള്ളി ഇല്ലെങ്കിൽ അദ്ദേഹത്തെ പോലെ ശക്തനായ സ്‌ഥാനാർഥി ഉണ്ടാവുമെന്നും ബെന്നി

Update: 2019-03-19 06:02 GMT
Advertising

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. മുല്ലപ്പള്ളി ഇല്ലെങ്കിൽ അദ്ദേഹത്തെ പോലെ ശക്തനായ സ്‌ഥാനാർഥി ഉണ്ടാവുമെന്നും ബെന്നി തൃശൂരില്‍ പറഞ്ഞു.

വടകരയില്‍ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യു.ഡി.എഫ് കണ്‍വീനറുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രവീണ്‍കുമാറിന് പാര്‍ട്ടി നിര്‍ദേശം നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രവീണിനെ ഫോണില്‍ വിളിച്ചു.

ये भी पà¥�ें- വടകരയില്‍ പ്രവീണ്‍ കുമാര്‍?

അതേസമയം വടകരയില്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നാണ് ആര്‍.എം.പി ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. മലബാറിലെ മറ്റ് യു.ഡി.എഫ് സ്ഥാനാര്‍ഥികളും ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥി അല്ലെങ്കില്‍ മറ്റ് മണ്ഡലങ്ങളിലെ വിജയ സാധ്യതയെ ബാധിക്കുമെന്നാണ് സ്ഥാനാര്‍ഥികള്‍ നേതൃത്വത്തെ അറിയിച്ചത്.

ये भी पà¥�ें- നാല് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

Tags:    

Similar News