തകര്‍ന്ന റോഡ് നന്നാക്കിയില്ല; വോട്ട് ബഹിഷ്ക്കരിക്കുമെന്ന് നാട്ടുകാര്‍

പഞ്ചായത്താണ് റോഡിന്‍റെ അറ്റകുറ്റപണി നടത്തേണ്ടത്. എല്‍.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. റോഡ് തകര്‍ന്ന ഭാഗത്തെ പ്രതിനിധീകരിക്കുന്നത് യു.ഡി.എഫ് മെമ്പറും.

Update: 2019-04-01 04:39 GMT
പത്തനംതിട്ട നിരണത്തെ റോഡ് നിര്‍മാണം വിവാദത്തില്‍: നിയമനടപടിക്കൊരുങ്ങി നാട്ടുകാര്‍
Advertising

സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാല്‍ വോട്ട് ബഹിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് പാലക്കാട് ജില്ലയിലെ ചേക്കാട് ഗ്രാമ നിവാസികള്‍. അമ്പതോളം വരുന്ന കുടുംബങ്ങളാണ് വോട്ട് ബഹിഷ്ക്കരിക്കുമെന്ന് പറയുന്നത്.

പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കപ്പൂര്‍ പഞ്ചായത്തിലെ ജനങ്ങളാണ് യാത്രാ ദുരിതം അനുഭവിക്കുന്നത്. സഞ്ചാര യോഗ്യമായ റോഡ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വോട്ട് ബഹിഷ്ക്കരിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്താണ് റോഡിന്‍റെ അറ്റകുറ്റപണി നടത്തേണ്ടത്. എല്‍.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. റോഡ് തകര്‍ന്ന ഭാഗത്തെ പ്രതിനിധീകരിക്കുന്നത് യു.ഡി.എഫ് മെമ്പറും. ഒരു പഞ്ചായത്തിന് പോലും തങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും പിന്നെ പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നവരുടെ വാഗ്ദാനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നാണ് ഇവരുടെ ചോദ്യം.

Full View
Tags:    

Similar News