പാലായില്‍ സഹതാപതരംഗത്തെ ചെറുക്കാന്‍ തയ്യാറെടുത്ത് എല്‍.ഡി.എഫ്

കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗം മറികടക്കാന്‍ പാലായില്‍ പ്രചരണം ശക്തമാക്കി എല്‍.ഡി.എഫ്.

Update: 2019-04-14 06:36 GMT
Advertising

കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗം മറികടക്കാന്‍ പാലായില്‍ പ്രചരണം ശക്തമാക്കി എല്‍.ഡി.എഫ്. പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് വമ്പിച്ച സ്വീകരണം നല്‍കിയാണ് പ്രചാരണം. കെ.എം മാണി അന്തരിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ സഹതാപ തരംഗം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യത്തിലാണ് പ്രചരണം പുനരാരംഭിച്ചത്.

Full View

എല്‍.ഡി.എഫ് അണികളും പ്രചാരണ പരിപാടികള്‍ സജീവമാക്കി. കെ.എം മാണി കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവ് തന്നെയായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗം യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്നും വി.എന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ ഭൂരിപക്ഷം നാലായിരത്തില്‍പ്പരം വോട്ടുകളായി ചുരുങ്ങിയതും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി.സി തോമസ് മത്സരിക്കുന്നതും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍.

Tags:    

Similar News