പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു

91 കിലോ താമരയാണ് തുലാഭാരത്തിനു വേണ്ടി വന്നത്. കദളിപ്പഴവും മഞ്ഞപ്പട്ടും നെയ്യും കാഴ്ചവച്ചു.

Update: 2019-06-08 08:45 GMT
Advertising

താമര കൊണ്ട് തുലാഭാരം നടത്തി ഗുരുവായൂരപ്പനെ കണ്ട് പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. ഇരുപത് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ദര്‍ശനത്തിനു എടുത്തത്. ദേവസ്വം സമര്‍പിച്ച വികസന പദ്ധതി ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി 10 മണിക്ക് ശ്രീവല്‍സം ഗസ്റ്റ് ഹൗ സില്‍ എത്തി. അവിടെ നിന്ന് കാല്‍നടയായി നേരെ ക്ഷേത്ര ദര്‍ശനത്തിനായി കിഴക്കേ ഗോപുര നടയിലേക്ക്. ദേവസ്വം പൂര്‍ണ കുംഭം നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ഗവര്‍ണര്‍ പി സദാശിവം കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേവസ്വംമന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്രത്തിനകത്ത് കടന്നത്. 91 കിലോ താമരയാണ് തുലാഭാരത്തിനു വേണ്ടി വന്നത്. കദളിപ്പഴവും മഞ്ഞപ്പട്ടും നെയ്യും കാഴ്ചവച്ചു.വഴിപാടിന് ലിവിട്ടത് 39,421 രൂപ.

രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിച്ചുവെന്ന് ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദി ട്വീറ്റ് ചെയ്തു.

ഗുരുവായൂര്‍ ദേവസ്വം ഭാരവാഹികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അതീവ സുരക്ഷക്ക് നടുവിലായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനം. രാവിലെ 8 മണി മുതല്‍ 11.30 വരെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. പ്രധാനമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്ന് മടങ്ങിയ ശേഷമാണ് നിയന്ത്രണം നീക്കിയത്.

Tags:    

Similar News