പ്രളയം; ആദിവാസികള്‍ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ഗീതാനന്ദന്‍

നേരത്തെയുള്ള ആദിവാസി പുനരധിവാസ വികസന മിഷന്‍ ശക്തിപ്പെടുത്തണമന്നും ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെട്ടു

Update: 2019-09-17 02:22 GMT
Advertising

പ്രളയവും ഉരുള്‍പൊട്ടലും കാര്യമായി ബാധിച്ച ആദിവാസികള്‍ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന്‍. നേരത്തെയുള്ള ആദിവാസി പുനരധിവാസ വികസന മിഷന്‍ ശക്തിപ്പെടുത്തണമെന്നും ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെട്ടു.

Full View

വയനാട്ടില്‍ മാത്രം 200 ഓളം ആദിവാസി കോളനികളില്‍ പ്രളയക്കെടുതി കാര്യമായി ബാധിച്ചിട്ടുണ്ട്. കബനി, ബാവലി പുഴകളുടെ തീരങ്ങളിലുള്ള ആദിവാസി സെറ്റില്‍മെന്റുകള്‍ പലതും തകര്‍ന്ന നിലയിലാണ്. എന്നാല്‍ പുനരരധിവാസ കാര്യങ്ങളില്‍ ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വേണ്ട പരിഗണന സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ഗീതാനന്ദന്‍ കുറ്റപ്പെടുത്തി. പ്രളയ ബാധിതരായ ആദിവാസികള്‍‍ക്കായി പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2001ല്‍ രൂപം നല്‍കിയ ആദിവാസി പുനരധിവാസ മിഷന്‍ പുനരുജ്ജീവിപ്പിക്കണമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിലും മാന്തവാടി, പുല്‍പ്പള്ളി, തിരുനെല്ലി പ്രദേശങ്ങളിലുമുള്ള ഊരുകളെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. ആദിവാസിക്ക് പാര്‍പ്പിടത്തോടൊപ്പം കൃഷിഭൂമി കൂടി നല്‍കിയുള്ള പുനരധിവാസമാണ് വേണ്ടതെന്നും ഗോത്രമഹാസഭ ആവശ്യപ്പെട്ടു. ആദിവാസി മേഖലകളിലുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷം സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 6 ന് ചാലിഗദ്ധ കോളനിയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കാനും ഗോത്രമഹാസഭ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News