‘വികസന നായകന്‍ യു.എ.ഇയില്‍’; പരസ്യം നല്‍കിയതില്‍ വിശദീകരണവുമായി ചന്ദ്രിക

ഇതേത്തുടര്‍ന്നാണ് പരസ്യം സംബന്ധിച്ച് വിശദീകരണവുമായി ചന്ദ്രിക മാനേജ്മെന്റ് രംഗത്തുവന്നത്. ഇന്നത്തെ പത്രത്തിലാണ് ചന്ദ്രികയുടെ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

Update: 2019-10-06 07:20 GMT
Advertising

മിഡില്‍ ഈസ്റ്റ് ചന്ദ്രിക പത്രത്തില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച മുഴുപേജ് പരസ്യം സംബന്ധിച്ച് വിശദീകരണവുമായി ചന്ദ്രിക മാനേജ്മെന്റ്. വികസന നായകന്‍ യു.എ.ഇയില്‍ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സഹിതം പരസ്യം നല്‍കിയതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരസ്യം സംബന്ധിച്ച് വിശദീകരണവുമായി ചന്ദ്രിക മാനേജ്മെന്റ് രംഗത്തുവന്നത്. ഇന്നത്തെ പത്രത്തിലാണ് ചന്ദ്രികയുടെ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

കുറിപ്പ് ഇങ്ങനെ:

മാന്യ വായനക്കാരുടെ ശ്രദ്ധക്ക്

ഇന്നലെ 2019 ഒക്ടോബര്‍ 5 ശനി യു.എ.ഇയില്‍ പുറത്തിറങ്ങിയ പത്രങ്ങളുടെ കൂട്ടത്തില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴിലുള്ള കിഫ്ബിയുടെ സപ്ലിമെന്റ് പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ സഹിതം 'വികസന നായകന്‍ യുഎഇയില്‍' എന്ന വിശേഷണത്തോടു കൂടിയുള്ള പരസ്യത്തിന്റെ ആശയമോ പ്രമേയമോ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ആശയമോ, നിലപാടോ അല്ല. പ്രസിദ്ധീകരിച്ച ഒരു പരസ്യം എന്ന നിലയില്‍ കവിഞ്ഞ ഒരു വിധത്തിലുമുള്ള പ്രതിബദ്ധതയും പ്രസ്തുത പരസ്യത്തിലെ പരമാര്‍ശങ്ങളോട് ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗിന്റെ മുഖപത്രമായ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ മാനേജ്മെന്റിന് ഇല്ലെന്നും മാന്യ വായനക്കാരെയും ചന്ദ്രിക അഭ്യുദയകാംക്ഷികളെയും അറിയിക്കുന്നു.

ഇബ്രാഹിം എളേറ്റില്‍ (ജനറല്‍ മാനേജര്‍)

Tags:    

Similar News