മാതൃഭാഷക്ക് വേണ്ടി ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്നത് എന്തൊരു നാണക്കേടാണ്? രോഷത്തോടെ അടൂര്‍ ഗോപാലകൃഷ്ണന്‍

പി.എസ്.സി പരീക്ഷകൾക്ക് മലയാളത്തിലും ചോദ്യപ്പേപ്പർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം കിടന്ന ഐക്യ മലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തകരാണ് മാർച്ച് നടത്തിയത്

Update: 2019-11-25 08:53 GMT
Advertising

കെ.എ.എസ് പരീക്ഷക്ക് മലയാളത്തിൽ ചോദ്യങ്ങൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് പി.എസ്.സിയിലേക്ക് മാർച്ച്. പി.എസ്.സിയുടേത് ജനങ്ങളോടുള്ള അധികാരമാണെന്നും സർക്കാർ പി.എസ്.സിയെ തിരുത്താൻ അധികാരം പ്രയോഗിക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

Full View

പി.എസ്.സി പരീക്ഷകൾക്ക് മലയാളത്തിലും ചോദ്യപ്പേപ്പർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം കിടന്ന ഐക്യ മലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തകരാണ് മാർച്ച് നടത്തിയത്. സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി കെ.എ.എസ് പരീക്ഷയിൽ ചോദ്യം ഇംഗ്ലീഷിൽ തന്നെ നൽകുമെന്നാണ് പി.എസ്.സി നിലപാട്. പി.എസ്.സിയിലെ ദൈവങ്ങളെ വെളിച്ചം കാട്ടി ഉണർത്താനാണ് വിളക്കേന്തിയുള്ള സമരമെന്ന് സംഘാടകർ. മാതൃഭാഷക്ക് വേണ്ടി ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്നത് നാണക്കേടാണെന്ന് ഉദ്ഘാടകൻ അടൂർ ഗോപാലകൃഷ്ണൻ. പി.എസ്.സിയുടെ ധിക്കാരത്തിന് കണക്ക് പറയേണ്ടി വരും. സർക്കാർ പി.എസ്.സിയോട് അനാവശ്യമായ സൗമ്യത കാണിക്കുന്നു. പി.എസ്.സി നിലപാട് തിരുത്തിയില്ലെങ്കിൽ ഒരാഴ്ചക്കുള്ളിൽ വീണ്ടും നിരാഹാര സമരം തുടങ്ങാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നീക്കം.

Tags:    

Similar News