പതാക ഉയര്‍ത്തിയത് തടഞ്ഞ അതേ സ്ഥലത്ത് തന്നെ എസ്.കെ.എസ്.എസ്.എഫ് വീണ്ടും പതാക ഉയര്‍ത്തി

സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കൾ മാപ്പ് പറഞ്ഞതായി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പറഞ്ഞു

Update: 2020-12-28 11:00 GMT
Advertising

ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരിപാടി അലങ്കോലപ്പെടുത്തിയ ചീമേനി ചാനടുക്കത്ത് തന്നെ എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തി. ഇരു വിഭാഗങ്ങളെയും വിളിച്ച് ഇരുത്തി ചീമേനി പൊലീസ് ചർച്ച നടത്തി. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കൾ മാപ്പ് പറഞ്ഞതായി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.

ഇന്ന് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരോട് ക്ഷമാപണം നടത്തിയെന്നും യഥാസ്ഥാനത്ത് പതാക ഉയർത്താൻ തീരുമാനിക്കുകയും ചെയ്തുവെന്നും എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags:    

Similar News