എൻ.എസ്.എസ് ക്യാമ്പിനെ സർക്കാർ സകല വൃത്തികേടും പഠിപ്പിക്കാനുള്ള വേദിയാക്കി മാറ്റി - ലീഗ്

സ്വവർഗ്ഗ രതിയെ അടക്കം വെള്ളപൂശുന്ന മൊഡ്യൂൾ ആണ് സർക്കാർ അധ്യാപകർക്ക് നൽകിയിരിക്കുന്നത്

Update: 2023-12-27 05:43 GMT
Editor : Anas Aseen | By : Web Desk
Advertising

കോഴിക്കോട്: അശാസ്ത്രീയ മത വിരുദ്ധ കാഴ്ച്ചപ്പാടിലേക്ക് വിദ്യാർഥികളെ വലിച്ചിഴക്കാനുള്ള വേദിയാക്കി എൻ.എസ്.എസി​നെ (നാഷണൽ സർവീസ് സ്കീം) ഇടത് സർക്കാർ മാറ്റിയെന്ന്  മുസ്‍ലിം ലീഗ്. ഈ ശ്രമങ്ങളെ അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

ക്യാമ്പിൽ അവതിരിപ്പിക്കാൻ അധ്യാപകർക്ക് സർക്കാർ നൽകിയ മൊഡ്യൂളിൽ സകല വൃത്തികേടും വിദ്യാർത്ഥികൾക്ക് പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വവർഗ്ഗ രതിയെ അടക്കം വെള്ളപൂശുകയാണ്. ലിംഗ മാറ്റം, ജെൻഡർ മാറ്റം ഇതെല്ലാം ലളിതവൽക്കരിക്കാനുള്ള ശ്രമങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലിബറലിസവും മത നിരാസവും കുത്തി കയറ്റാനുള്ള വേദിയല്ല വിദ്യാലയവും എൻ.എസ്.എസ് ക്യാമ്പുകളും. സർക്കാർ ചെലവിൽ അധാർമ്മികത വിദ്യാർത്ഥികളിൽ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നോക്കി നിൽക്കാനാകില്ല. ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഉയരുമെന്നും സലാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്താക്കി.

കുറിപ്പിന്റെ പൂർണരൂപം

"മനസ്സ് നന്നാവട്ടെ ....

മതമേതെങ്കിലുമാവട്ടെ ...

മാനവഹൃത്തിൻ ചില്ലയിലെന്നും

മാൺപുകൾ വിടരട്ടെ ...."

പ്രാർത്ഥനാ ഗീതം പോലെ മനോഹരമായി വിദ്യാർത്ഥികളോട് സംവദിക്കാനുള്ള വേദിയാണ് NSS (നാഷണൽ സർവീസ് സ്കീം).

അശാസ്ത്രീയ മത വിരുദ്ധ കാഴ്ച്ചപ്പാടിലേക്ക് ഇത്തരം ദൗത്യങ്ങളെ വലിച്ചിഴക്കാനുള്ള ശ്രമങ്ങളെ അനുവദിക്കാനാവില്ല.

ജനുവരി 1 ന് അവസാനിക്കുന്ന വിധം നടക്കുന്ന NSS ക്യാമ്പിൽ അവതിരിപ്പിക്കാൻ അധ്യാപകർക്ക് സർക്കാർ നൽകിയ മൊഡ്യൂൾ സകല വൃത്തിക്കേടും വിദ്യാർത്ഥികൾക്ക് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സ്വവർഗ്ഗ രതിയെ അടക്കം വെള്ളപൂശുന്നു. ലിംഗ മാറ്റം, ജെൻഡർ മാറ്റം ഇതെല്ലാം ലളിതവൽക്കരിക്കാനുള്ള ശ്രമങ്ങൾ മൊഡ്യൂൾ വഴി നടത്തുന്നു.

ലിബറലിസവും മത നിരാസവും കുത്തി കയറ്റാനുള്ള വേദിയല്ല വിദ്യാലയവും NSS ക്യാമ്പുകളും. സർക്കാർ ചെലവിൽ അധാർമ്മികത വിദ്യാർത്ഥികളിൽ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നോക്കി നിൽക്കാനാകില്ല. ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഉയരുക തന്നെ ചെയ്യും.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News