കണ്ണൂർ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയർ ക്ലർക്ക് അറസ്റ്റിൽ

കഴിഞ്ഞദിവസം ജില്ലാ ട്രഷറിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിധിൻരാജിനെ പിടികൂടിയത്.

Update: 2021-11-27 09:33 GMT
Advertising

കണ്ണൂർ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കൊറ്റാളി സ്വദേശി നിധിൻ രാജാണ് പിടിയിലായത്. കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിക്ഷേപകർക്ക് നൽകേണ്ട തുക സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞദിവസം ജില്ലാ ട്രഷറിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിധിൻരാജിനെ പിടികൂടിയത്. വിവിധ ഇടപാടുകളിലായി മൂന്നരലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

വിവിധ വകുപ്പുകളിലായി നടന്ന സാമ്പത്തിക തിരിമറികളാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ദുരിതാശ്വാസപദ്ധതികളുടെ ഫണ്ട് വിതരണത്തിലും തിരിമറികൾ നടന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിജിലൻസ് പരിശോധിക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News