ബി.ജെ.പി അനുഭാവികളുടെ കൂട്ടായ്മ; അജ്മാനിൽ ഐ.പി.എഫ് ഓഫീസ് തുറന്നു

ഐ.പി.എഫിന് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി എട്ട് ചാപ്റ്റുണ്ടാകുമെന്ന് നേതാക്കള്‍

Update: 2021-01-22 03:13 GMT
Advertising

ഗൾഫിലെ ബി.ജെ.പി അനുഭാവികളുടെ കൂട്ടായ്മയായ ഇന്ത്യൻ പീപ്പിൾസ് ഫോറം അജ്മാനിൽ ഓഫീസ് തുറന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ പീപ്പിൾസ് ഫോറത്തിന് യു.എ.ഇയിൽ ഔദ്യോഗിക അനുമതി ലഭിച്ചതായി സംഘടനയുടെ ഭാരവാഹികൾ പറഞ്ഞു. അജ്മാൻ റാശിദിയ്യയിലെ ഹൊറൈസൻ ടവറിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത വിദേശകാര്യ സഹമന്ത്രി ബാഹി അജ്മാൻ പാലസ് ഹോട്ടലിൽ നടന്ന പൊതുസമ്മേളനത്തിലും പങ്കെടുത്തു.

Full View

ഐ.പി.എഫിന് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി എട്ട് ചാപ്റ്റുണ്ടാകുമെന്നും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പ്രസിഡന്റ് ജിതന്ദ്ര വൈദ്യ പറഞ്ഞു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ.അമൻ പുരി, മുൻ കോൺസുൽ ജനറൽ വിപുൽ, കോൺസുൽ നീരജ് അഗർവാൾ എന്നിവരെ യോഗത്തിൽ ആദരിച്ചു. ഭാരവാഹികളായ പ്രസാദ് മേനോൻ, രഞ്ജിത്ത് കോടോത്ത് എന്നിവരും സംസാരിച്ചു.

Tags:    

Similar News