ഐഎസ്എല്‍: കൊല്‍ക്കത്തയെ അട്ടിമറിച്ച് മുംബൈക്ക് ജയം

Update: 2018-05-05 04:28 GMT
Editor : Alwyn K Jose
ഐഎസ്എല്‍: കൊല്‍ക്കത്തയെ അട്ടിമറിച്ച് മുംബൈക്ക് ജയം
Advertising

79 ാം മിനിറ്റില്‍ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാന്‍ ആണ് ഗോള്‍ നേടിയത്.

ഐഎസ്എല്ലില്‍ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുംബൈയുടെ ജയം. 79 ാം മിനിറ്റില്‍ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാന്‍ ആണ് ഗോള്‍ നേടിയത്. സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയാണിത്. ഇതോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. തോല്‍വിയോടെ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ പകുതിയില്‍ മുംബൈയുടെ ആക്രമണങ്ങള്‍ കൊല്‍ക്കത്ത ഗോളി മജുംദാറില്‍ തട്ടി മടങ്ങി. ഡീഗോ ഫോര്‍ലാന്‍ ഉള്‍പ്പെടുന്ന മുംബൈയുടെ മുന്നേറ്റ നിര മികച്ച കളി പുറത്തെടുത്തെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ മാത്രം അകന്നുനിന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഗോള്‍ കണ്ടെത്താനുള്ള അവസരം കൊല്‍ക്കത്ത നഷ്ടപ്പെടുത്തിയത് സമനില സാധ്യതയും അവര്‍ക്ക് നിഷേധിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News