'ആദ്യ മൂന്ന് ഓവറില്‍ മടങ്ങിയത് മൂന്ന് പേര്‍'; മുംബൈയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ

മൂന്നാമനായി എത്തിയ അമ്പാട്ടി റായിഡു മിന്‍നെയുടെ പന്ത് കൈയ്യില്‍ കൊണ്ട് പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത് തകര്‍ച്ചയുടെ ആഴം വര്‍ധിപ്പിച്ചു

Update: 2021-09-19 15:05 GMT
Editor : Dibin Gopan | By : Web Desk
Advertising

ഐപിഎല്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പോരാട്ടത്തില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്. റുതുരാജ് ഗെയ്ക്‌വാദും ജഡേജയുമാണ് ക്രീസില്‍.

ആദ്യ മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മൂന്നാമനായി എത്തിയ അമ്പാട്ടി റായിഡു മിന്‍നെയുടെ പന്ത് കൈയ്യില്‍ കൊണ്ട് പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത് തകര്‍ച്ചയുടെ ആഴം വര്‍ധിപ്പിച്ചു.

ഒന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലസിയും രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ മൊയില്‍ അലിയും കൂടാരം കയറി. രണ്ടുപേരും റണ്‍സൊന്നും എടുക്കാതെയാണ് മടങ്ങിയത്. റായിഡു റിട്ടയേഡ് ഹട്ടായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സുരേഷ് റെയ്‌ന നാല് റണ്‍സ് സംഭാവന നല്‍കി മടങ്ങി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോനി മൂന്ന് റണ്‍സെടുത്ത് പുറത്തായി. ട്രെന്റ് ബോള്‍ട്ടും ആദം മില്‍നെയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News