ലോകകപ്പ് സന്നാഹ മത്സരം; ഓസീസിനെയും തകര്‍ത്ത് മുന്നൊരുക്കം ഗംഭീരമാക്കി ഇന്ത്യ

153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച തുടക്കം സമ്മാനിച്ചു

Update: 2021-10-20 14:12 GMT
Editor : dibin | By : Web Desk
Advertising

ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് ഇന്ത്യ. രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയേയും തറപറ്റിച്ചു. 13 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഓസീസിനെതിരായ വിജയം.

153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച തുടക്കം സമ്മാനിച്ചു. ഇരവരും ഓപ്പണിങ് വിക്കറ്റില്‍ 9.2 ഓവറില്‍ 68 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 31 പന്തില്‍ രണ്ട് ഫോറും മൂന്നു സിക്സും സഹിതം 39 റണ്‍സെടുത്ത കെഎല്‍ രാഹുലിനെ ആഷ്റ്റണ്‍ അഗര്‍ പുറത്താക്കി. 41 പന്തില്‍ അഞ്ചു ഫോറിന്റേയും മൂന്നു സിക്സിന്റേയും സഹായത്തോടെ 60 റണ്‍സെടുത്ത രോഹിത് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി.

പിന്നീട് സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.സൂര്യകുമാര്‍ 27 പന്തില്‍ 38 റണ്‍സും പാണ്ഡ്യ എട്ടു പന്തില്‍ 14 റണ്‍സുമടിച്ചു. ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണെടുത്തത്. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 11 റണ്‍സ് എന്ന അവസ്ഥയിലായിരുന്ന ഓസീസിനെ സ്റ്റീവ് സ്മിത്ത് മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. സ്മിത്ത് 48 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 57 റണ്‍സെടുത്തു. 41 റണ്‍സോടെ സ്റ്റോയിന്‍സും 37 റണ്‍സോടെ മാക്സ്വെല്ലും സ്മിത്തിന് പിന്തുണ നല്‍കി. ഡേവിഡ് വാര്‍ണര്‍ (1), ആരോണ്‍ ഫിഞ്ച് (8), മിച്ചല്‍ മാര്‍ഷ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.ഇന്ത്യക്കായി അശ്വിന്‍ രണ്ടും ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും രാഹുല്‍ ചാഹറും ഓരോ വിക്കറ്റ് വീതവും നേടി.

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News