ബുര്‍ജ് ഖലീഫയില്‍ ജസീന്ത ആര്‍ഡന്റെ ചിത്രം തെളിയിച്ച് യു.എ.ഇയുടെ ആദരം

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രം തെളിയിച്ചാണ് യു.എ.ഇ നന്ദി അറിയിച്ചത്.

Update: 2019-03-23 02:54 GMT
Advertising

മസ്ജിദ് ആക്രമണത്തിന്റെ ഇരകളോട് ന്യൂസിലന്റ് സര്‍ക്കാര്‍ പ്രകടിപ്പിച്ച ആദരവിന് യു.എ.ഇയുടെ നന്ദി പ്രകടനം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രം തെളിയിച്ചാണ് യു.എ.ഇ നന്ദി അറിയിച്ചത്.

മസ്ജിദ് ആക്രമണത്തിന്റെ ഇരകളിലൊരാളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ഇന്നലെ രാത്രി ബുര്‍ജ് ഖലീഫയില്‍ നന്ദി സൂചകമായി തെളിഞ്ഞത്. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഇങ്ങനെ കുറിച്ചു.

മൗനത്തിലാണ്ട് ന്യൂസിലന്റ് മസ്ജിദ് ആക്രമണത്തിലെ രക്തസാക്ഷികളെ ആദരിച്ചിരിക്കുന്നു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും ന്യൂസിലന്റിനും നന്ദി. നിങ്ങളുടെ ആത്മാര്‍ഥമായ അനുകമ്പയും പിന്തുണയും ഭീകരാക്രമണത്തില്‍ ഉലഞ്ഞുപോയ ലോകത്തെ 105 കോടി മുസ്ലിംകളുടെയും ആദരവ് നേടിയിരിക്കുന്നു.

Tags:    

Similar News