ഗൾഫിന്റെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തി മീഡിയവണ്‍ ഗ്രോ ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റ്

കമ്പനി രൂപീകരണം, പ്രവാസി സംരംഭങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മിറ്റില്‍ ചര്‍ച്ച ചെയ്തു.

Update: 2019-12-10 01:31 GMT
Advertising

ഗൾഫ് മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തി മീഡിയവണ്‍ ഗ്രോ ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റ്. സൗദിയിലെ ജിദ്ദയില്‍ നടന്ന സമ്മിറ്റില്‍ നൂറ്റി നാൽപ്പതോളം സംരംഭകര്‍ പങ്കെടുത്തു. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവള ഫ്രീസോണുമായി സഹകരിച്ചായിരുന്നു പരിപാടി.

ഗള്‍ഫ് മണ്ണില്‍ വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും പുതിയ സാധ്യതകളും സങ്കേതങ്ങളും കണ്ടെത്താന്‍ സംരഭകര്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജിദ്ദയിൽ മീഡിയവണ്‍ ഗ്രോ ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റ് സംഘടിപ്പിച്ചത്. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്രീസോണുമായി സഹകരിച്ചു നടന്ന പരിപാടി ജിദ്ദയിലെ നിക്ഷേപകർക്ക് പുതിയ പ്രതീക്ഷ നൽകുന്നതായി. കമ്പനി രൂപീകരണം, പ്രവാസി സംരംഭങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മിറ്റില്‍ ചര്‍ച്ച ചെയ്തു.

Full View

സേഫ് സോണ്‍ ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജര്‍ തോമസ് ജോസഫ്, ബിസിനസ്സ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ജിതിന്‍ വാര്യര്‍, മീഡിയവണ്‍ ബിസിനസ് ഹെഡ് എം സാജിദ്, മിഡിലീസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News