കടുത്ത വ്യവസ്ഥകള്‍ ഇല്ലാതെ യു.എ.ഇയില്‍ ഇനി മൊബൈല്‍ വാർഷിക പ്ലാനുകൾ റദ്ദാക്കാം

കടുത്ത വ്യവസ്ഥകൾ കാരണം പലർക്കും പ്ലാൻ റദ്ദാക്കാനുള്ള പ്രയാസമാണ് ഇതോടെ ഇല്ലാതാകുന്നത്.

Update: 2019-12-25 18:30 GMT
Advertising

യു.എ.ഇയില്‍ മൊബൈല്‍ വാർഷിക പ്ലാനുകൾ കാലാവധി പൂർത്തിയാക്കും മുൻപേ അവസാനിപ്പിക്കുന്നവർ നൽകേണ്ട അധിക ബാധ്യതയിൽ ഇളവു വരുത്തിയ നടപടി ഉപഭോക്താക്കൾക്ക് ഗുണകരമാകും. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ഇളവ് പ്രഖ്യാപിച്ചത്. ആയിരങ്ങൾക്ക് ഇത് ഗുണകരമാകും.

ഇത്തിസലാത്തിൻെറയും ഡുവിൻെറയും മൊബൈൽ ഫോൺ പ്ലാനുകൾ കാൻസൽ ചെയ്യുേമ്പാൾ ഇനി മുതൽ ഒരു മാസത്തെ വാടക മാത്രം നൽകിയാൽ മതിയാകും. കടുത്ത വ്യവസ്ഥകൾ കാരണം പലർക്കും പ്ലാൻ റദ്ദാക്കാനുള്ള പ്രയാസമാണ് ഇതോടെ ഇല്ലാതാകുന്നത്.

ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ അവശേഷിക്കുന്ന മാസങ്ങളുടെ വാടക കൂടി ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കി വരികയായിരുന്നു. എന്നാൽ ഇത് പ്രയാസകരമാണെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം.

Full View

ടെലികോം മേഖലയിലെ ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന് വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിന് മടിയില്ലെന്ന് ട്രാ ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി അറിയിച്ചു. സൗകര്യപ്രദമായ പാക്കേജുകൾ തെരഞ്ഞെടുക്കാൻ പുതിയ വ്യവസ്ഥ ഉപഭോക്താക്കൾക്ക് സഹായകമാകും. ജനുവരി ഒന്നു മുതലാണ് ഇത് പ്രാബല്യത്തിലാവുക.

Tags:    

Similar News