ലോക ശതകോടീശ്വരന്‍മാരില്‍ യു.എ.ഇ ഇരുപതാമത്; പട്ടികയില്‍ എം.എ യൂസുഫലിയും

മൂന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസുഫലിക്കാണ്.

Update: 2020-02-28 21:05 GMT
Advertising

ലോകത്തെ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ യു.എ.ഇക്ക് 20-ആം സ്ഥാനം. 24 ബില്യണർമാരാണ് രാജ്യത്തുള്ളത്. 254 ബില്യൺ ദിർഹമാണ് ഇവരുടെ ആസ്തി.

കഴിഞ്ഞ ദിവസം പുറത്തു വന്ന ഹുറൂൺ സമ്പന്ന പട്ടിക പ്രകാരം മാജിദ് അൽ ഫുത്തെം ആണ് യു.എ.ഇയിലെ ഏറ്റവും വലിയ പണക്കാരൻ. ഖലാഫ് അൽ ഹബ്തൂർ കുടുംബമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാൻ എം.എ യൂസുഫലിക്കാണ്.

ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയും യൂസുഫലിയാണ്. മീഡിയാ നെറ്റ് സ്ഥാപനങ്ങളുടെ മേധാവി ദിവ്യാങ്ക് തുറാഖിയയാണ് ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നൻ. 37 വയസുള്ള ദിവ്യാങ്കിന് 1.9 ബില്യൻ ഡോളറിൻെറ സ്വത്തുണ്ട്.

Tags:    

Similar News