യു എ ഇയിൽ 300 പേർക്ക് കൂടി കോവിഡ്; രോഗബാധിതർ 2659

കർശനമായി വീട്ടിൽ തുടരണമെന്ന് ആരോഗ്യമന്ത്രാലയം

Update: 2020-04-08 13:26 GMT
Advertising

യു എ ഇയിൽ 300 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയി. 53 പേർക്ക് രോഗം പൂർണമായും ഭേദമായിട്ടുണ്ട്. മൊത്തം രോഗവിമുക്തർ ഇതോടെ 239 ആയി. സാധാരണ കോവിഡ് കേസുകളിൽ ഒരുമാസത്തിനുള്ളിൽ രോഗം ഭേദമാകുന്നുണ്ട്. എന്നാൽ ചില കേസുകളിൽ കൂടുതൽ സമയമെടുക്കുന്നുണ്ട്. രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗം ഭേദമാകുന്നവരുടെയും എണ്ണത്തിൽ വലിയ അന്തരം നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ ശക്തമായ മുൻകരുതലുകൾ രോഗപ്രതിരോധത്തിന് വേണ്ടി വരും. കൈയുറകളും മാസ്കും ധരിക്കുന്നത് പതിവാക്കണം. പരമാവധി എല്ലാവരും വീട്ടിൽ തുടരണമെന്നും ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു.

Similar News