അജ്മാനിൽ മരിച്ച മലയാളിക്ക് കോവിഡ് ബാധയില്ലെന്ന് പരിശോധനാഫലം

മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് 19 നെഗറ്റീവ് ആണെന്ന് തെളിഞ്ഞത്

Update: 2020-04-13 12:51 GMT
Advertising

അജ്മാനിൽ മരിച്ച മലയാളി യുവാവിന് കൊറോണ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. ഇന്ന് രാവിലെയാണ് മണ്ണാർക്കാട് ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) അജ്മാനിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് 19 നെഗറ്റീവ് ആണെന്ന് തെളിഞ്ഞത്. താമസസ്ഥലത്ത് തലകറക്കവും ഛർദിയും അനുഭവപ്പെട്ട് അവശനിലയിൽ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. സാമൂഹികപ്രവർത്തകരും സുഹൃത്തുക്കളും ഉദാരമതികളുടെ സഹായത്തോടെ വിദഗ്ധ ചികിൽസ ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നതിനിടെയായിരുന്നു മരണം. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് ആശുപത്രി അധികൃതരും കോവിഡ് സംശയിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനകളിൽ കോവിഡ് നെഗറ്റീവ് ആണെന്ന് ഫലം ലഭിച്ചു. മൃതദേഹം യു എ ഇയിൽ തന്നെ ഖബറടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ സുനൈന. മക്കൾ: ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ് വാൻ.

Tags:    

Similar News