ദുബൈയിലെ നായിഫ്, അൽറാസ് മേഖലകളിലെ ലോക്ക്ഡൗൺ പിന്‍വലിച്ചു

ഇന്നലെ രാത്രിയാണ് 28 ദിവസം നീണ്ട ലോക്ക്ഡൗൺ അവസാനിപ്പിച്ചത്.

Update: 2020-04-27 02:54 GMT
Advertising

ദുബൈ നഗരത്തിലെ കോവിഡ് ഹോട്ട്സ്പോട്ട് ആയിരുന്ന നായിഫ്, അൽറാസ് മേഖലകളിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിച്ചു. ഇന്നലെ രാത്രിയാണ് 28 ദിവസം നീണ്ട ലോക്ക്ഡൗൺ അവസാനിപ്പിച്ചത്.

നായിഫ്, ആൽറാസ് മേഖലകളെ കോവിഡ് മുക്തമാക്കാൻ പ്രവർത്തിച്ച മുഴുവൻ സന്നദ്ധ സേനയും പൊലീസിന്റെ വിവിധ വിഭാഗങ്ങളും രാത്രി നഗരത്തിൽ അണിനിരന്നു. ദേശീയഗാനത്തിന്റെ പശ്ചാത്തലത്തിൽ അവർ നഗരവാസികളെ അഭിവാദ്യം ചെയ്തു. രണ്ട് ദിവസമായി ഈ മേഖലയിൽ നിന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. 28 ദിവസം ഇവിടെ നിന്ന് ആർക്കും പുറത്തുപോകാനോ പുറത്തുള്ളവർക്ക് ഇവിടേക്ക് കടന്നുവരാനോ അനുമതിയില്ലായിരുന്നു.

പ്രവേശന വിലക്ക് പിൻവലിച്ചെങ്കിലും രാത്രി 10 മുതൽ രാവിലെ 6 വരെ മറ്റിടങ്ങളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ഇവിടെയും തുടരും. ലോക്ക്ഡൗൺ കാലത്ത് കരുതലായി നിന്നവർക്ക് നായിഫ് നിവാസികൾ നന്ദി പറഞ്ഞു.

Full View
Tags:    

Similar News