പടപൊരുതും കേരളത്തിന് പ്രവാസികളുടെ ഉണർത്തുപാട്ട്

കേരളത്തിന്റെ ധീരമായ പോരാട്ട വീര്യത്തിന് പാട്ടിലൂടെ ആവേശം പകരുകയാണ് യു എ ഇയിലെ സംഗീതകാരൻമാർ

Update: 2020-05-05 14:52 GMT
Advertising
Full View

വൻശക്തി രാജ്യങ്ങൾ പോലും വിറച്ചുപോയ കോറോണ വൈറസിന്റെ കൊലവിളിക്കു മുന്നിൽ പതറാതെ പിടിച്ചു നിന്ന ഒരു കൊച്ചുനാട്. കോവിഡ് കാലത്ത് ലോകം കേരളത്തെ അങ്ങനെ അടയാളപ്പെടുത്തുമ്പോൾ കേരളത്തിന്റെ ധീരമായ പോരാട്ട വീര്യത്തിന് പാട്ടിലൂടെ ആവേശം പകരുകയാണ് യു എ ഇയിലെ സംഗീതകാരൻമാർ. " പടപൊരുതും കേരളം” എന്ന പേരിൽ പുറത്തിറക്കിയ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ആസ്വാദകരെ ആകർഷിക്കുകയാണ്.

യു എ ഇയിൽ എച്ച് ആർ കൺസൾട്ടന്റായ കോട്ടയം പാലാ സ്വദേശി ജെറിൻ രാജ് കുളത്തിനാലൻ ആണ് പാട്ടിന്റെ വരികൾ കുറിച്ചത്. സ്വന്തം കല്യാണത്തിന്റെ പാട്ട് എഴുതി, ഈണമിട്ട് അഭിനയിച്ചുആൽബം ആയി പുറത്തിറക്കിയാണ് സംഗീത ലോകത്ത് എത്തിയ ആളാണ് ഇദ്ദേഹം. നിരവധി പാട്ടുകളും കവിതകളും കുറിച്ചിട്ടുണ്ടെങ്കിലും   ആദ്യമായാണ് ഒരു സമകാലിക വിഷയത്തെക്കുറിച്ചു വരികളെഴുതി നാടിനായി സമർപ്പിക്കുന്നത്. അജ്മാനിലാണ് ജെറിൻ രാജിന്റെ താമസം.

യു എ ഇയിൽ അഡ്മിൻ മാനേജരായ വിഷ്ണു മോഹനകൃഷ്ണനാണ് വരികൾ സംഗീതം പകർന്നിരിക്കുന്നത്. ഷാർജയിൽ താമസിക്കുന്ന വിഷ്ണു നേരത്തേ 'കാത്തിരുന്നൊരു മഴയായി ഞാൻ' എന്ന മ്യൂസിക് ആൽബവും ഈണമിട്ട് പുറത്തിറക്കിയിട്ടുണ്ട്. എറണാകുളം തിരുവൈരാണിക്കുളം സ്വദേശിയാണ്. ഈ സംഗീത ആൽബം കേരളത്തിൽ നിന്ന്‌ ജോർജ് വർഗീസ് ആണ് മനോഹരമായി ആലപിച്ചിരിക്കുന്നത്.

Tags:    

Similar News