ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്ക

മേഖലയുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് യു.എസ് നൽകുന്ന വിശദീകരണം

Update: 2021-01-18 01:00 GMT
Advertising

ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്ക. പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ് അറിയിച്ചു. ഇതോടെ രണ്ടു മാസത്തിനുള്ളിൽ അമേരിക്ക ഗൾഫിലേക്ക് അയക്കുന്ന ബോംബർ വിമാനങ്ങളുടെ എണ്ണം അഞ്ചായി.

Full View

മേഖലയുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് യു.എസ് നൽകുന്ന വിശദീകരണം. ഇസ്രായേൽ വ്യോമാതിർത്തിയിലൂടെയാണ് ബോംബർ വിമാനങ്ങൾ ഗൾഫിലേക്ക് തിരിച്ചത്.

എന്നാൽ ഇറാനുമായി യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പെൻറഗൺ വ്യക്തമാക്കി. മേഖലയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സൈനിക വിന്യാസത്തെ കുറിച്ച ട്രംപ് ഭരണകൂടത്തിെൻറ വിശദീകരണം.

Tags:    

Similar News