Quantcast

ഇലക്ട്രിക് വാഹനത്തിലെ തീപിടിത്ത സാധ്യത എങ്ങനെ കുറക്കാം

പെട്രോൾ-ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും തീപിടിച്ചാൽ അത് വളരെ വേഗത്തിൽ പടരും ഇതിന് കാരണം, ബാറ്ററികളിൽ തീപടരാനുള്ള രാസവസ്തുക്കൾ ഉള്ളതാണ്.

MediaOne Logo

Web Desk

  • Updated:

    2022-03-29 14:39:27.0

Published:

29 March 2022 2:06 PM GMT

ഇലക്ട്രിക് വാഹനത്തിലെ തീപിടിത്ത സാധ്യത എങ്ങനെ കുറക്കാം
X

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്. എന്നാൽ ഇവി വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്ത വാർത്തതകളാണ് ഇവി ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. തമിഴ്‌നാട്ടിൽ ചാർജിനിട്ട ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു. പെട്രോൾ-ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും തീപിടിച്ചാൽ അത് വളരെ വേഗത്തിൽ പടരും ഇതിന് കാരണം, അവയിലെ ബാറ്ററികളിൽ തീപടരാനുള്ള രാസവസ്തുക്കൾ ഉള്ളതാണ്.

ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തം നേരത്തേ കണ്ടുപിടിക്കാൻ കഴിയില്ലെങ്കിലും ബാറ്ററി സ്വാപ്പിംഗ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ തീപിടിത്തം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു

എന്താണ് ബാറ്ററി സ്വാപ്പിംഗ് ?

ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള ഏറ്റവും വേഗതയേറിയ മാർഗമാണ് ബാറ്ററി സ്വാപ്പിംഗ്. ഒരേസമയം ചാർജ് ചെയ്യാൻ നിരവധി ബാറ്ററികൾ സ്ഥാപിച്ചിട്ടുള്ള ഒരു ഗ്രിഡാണിത്. ഒരു ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനിൽ, ഇലക്ട്രിക് സ്‌കൂട്ടറിന്റെയോ ബൈക്കിന്റെയോ ത്രീ-വീലറിന്റെയോ ഡിസ്ചാർജ് ആയ ബാറ്ററിക്ക് പകരം പൂർണ്ണമായി ചാർജ്ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് മാറ്റാം.


ബാറ്ററി സ്വാപ്പിംഗ് തീപിടുത്തത്തിന്റെ സാധ്യത കുറയ്ക്കും. ബാറ്ററി ചാർജ് ചെയ്യുമ്പോൾ, അതിന്റെ താപനില ഉയരുന്നു. ചാർജ് ചെയ്തതിനു ശേഷം വാഹനം ഓടിക്കുന്നതുകൊണ്ടു തന്നെ ബാറ്ററി തണുക്കാൻ സമയം നൽകുന്നില്ല. ഇത് ബാറ്ററി അമിതമായി ചൂടാകുന്നതിനും തീപിടുത്തത്തിനുള്ളസാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. മറുവശത്ത്, സ്വാപ്പ് ഗ്രിഡ് പൂർണ്ണമായി ചാർജ്ജ് ചെയ്ത ബാറ്ററി നൽകുന്നു, അത് പൂർണ്ണമായി ചാർജ് ചെയ്തതിന് ശേഷം ഗ്രിഡിലിരുന്ന് തണുക്കുന്നു.

വൈദ്യുത വാഹനത്തിന്റെ ഡിസ്ചാർജ് ചെയ്ത ബാറ്ററിയും ഇടയ്ക്കിടെയുള്ള ഉപയോഗം കാരണം ചൂടാകുന്നു. റീചാർജ് ചെയ്യുന്നതിനായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനിലേക്ക് തിരികെ വയ്ക്കുമ്പോൾ, കുറച്ച് സമയത്തിന് ശേഷം അതിന്റെ താപനില കുറയുന്നു. ഇത് ബാറ്ററിയിൽ തീപിടിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.


നിലവിൽ, ഇന്ത്യയിലെ ചില കമ്പനികൾ മാത്രമാണ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപ്പിംഗ് സൗകര്യം നൽകുന്നത്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലുള്ള മെട്രോകളിൽ മാത്രമേ സ്റ്റേഷനുകളുള്ളൂ. കൂടുതൽ നഗരങ്ങളിൽ ബാറ്റരി സ്വാപ്പിംഗ് സ്റ്റേഷനുകൾ നിർമിക്കാൻ നിരവധി കമ്പനികൾ പദ്ധതിയിടുന്നുണ്ട്.

അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടുത്ത സാധ്യതകൾ വളരെ കുറവാണെന്ന ഓട്ടോ ഇൻഷുറൻസ് ഇസെഡ് നടത്തിയ പഠനം പറയുന്നു. 2021ൽ യുഎസിൽ വെറും 52 ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചതായി പഠനം അവകാശപ്പെടുന്നു. ഇതിനു വിപരീതമായി, ഹൈബ്രിഡ് വാഹനങ്ങൾക്ക് 16,051 തീപിടുത്തങ്ങളും ആന്തരിക ജ്വലന എഞ്ചിൻ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 199,533 തീപിടുത്തങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിറ്റഴിക്കപ്പെടുന്ന ഒരു ലക്ഷം യൂണിറ്റിലെ വാഹനത്തിന് തീപിടിച്ച സംഭവത്തെ പഠനം താരതമ്യം ചെയ്യുന്നു. ഓരോ 100,000 വാഹനങ്ങളുടെയും നിരക്ക് ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങൾക്ക് 1,529.9 ആണ്, ഇത് ഹൈബ്രിഡ് വാഹനങ്ങളുടെ 3,474.5 നേക്കാൾ കുറവാണ്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ, ഒരു ലക്ഷം വാഹനങ്ങൾക്ക് 25.1 മാത്രമാണ് നിരക്ക്.

TAGS :

Next Story