Quantcast

കുതിപ്പ് തുടർന്ന് ഥാർ; ഒരു വർഷത്തിനിടെ നിരത്തിലിറങ്ങിയത് 30,000 ഥാർ

കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറങ്ങി ഒരു വർഷത്തിനിപ്പുറം 75,000 ബുക്കിങുകളാണ് ഥാർ നേടിയത്.

MediaOne Logo

Web Desk

  • Published:

    5 Oct 2021 12:35 PM GMT

കുതിപ്പ് തുടർന്ന് ഥാർ; ഒരു വർഷത്തിനിടെ നിരത്തിലിറങ്ങിയത് 30,000 ഥാർ
X

മഹീന്ദ്ര ഥാർ, ആദ്യം 2010 ൽ ഒന്ന് അണിഞ്ഞൊരുങ്ങി വന്നു, അന്നു തന്നെ ഇന്ത്യൻ വാഹനവിപണിയെ ആകെ പിടിച്ചുലക്കാൻ ശേഷിയുള്ളതായിരുന്നു മഹീന്ദ്രയുടെ ഈ കരുത്തൻ. നീണ്ട 10 വർഷത്തോളം ആ ഥാർ ഇന്ത്യയിൽ വിജയകരമായി മുന്നോട്ട് പോയി. അങ്ങനെയിരിക്കേ 2020 ൽ ഥാർ അതിന്റെ വിശ്വരൂപം പുറത്തെടുത്തു- ജീപ്പ് വ്രാൻങ്കളിറിനെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയോടെ എത്തിയ പുത്തൻ ഥാർ മഹീന്ദ്രയുടെയും ഇന്ത്യൻ ഓഫ് റോഡ് 4X4 വാഹനങ്ങളുടെ വിലാസമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറങ്ങി ഒരു വർഷത്തിനിപ്പുറം 75,000 ബുക്കിങുകളാണ് ഥാർ നേടിയത്. ദിനംപ്രതി വർധിച്ചുവരുന്ന ഡിമാൻഡും സെമി കണ്ടക്ടറുകളുടെ ക്ഷാമവും വാഹനത്തിന്റെ ബുക്കിങ് പിരീഡ് മാസങ്ങളായി വർധിച്ചിരിക്കുകയാണ്.

പുതിയ ജനറേഷൻ ഥാറിൽ പെട്രോൾ വേരിയന്റ് അവതരിപ്പിച്ചിരുന്നെങ്കിലും വിൽപ്പന കൂടുതൽ ഡീസൽ വേരിയന്റിനാണ്. ആകെ വിൽപ്പനയുടെ 25 ശതമാനം മാത്രമാണ് പെട്രോൾ വേരിയന്റ്. അതുകൊണ്ട് തന്നെ ഡീസൽ വേരിയന്റുകൾക്ക് ബുക്കിങ് പിരീഡും വളരെയധികമാണ്. ഹാർഡ് ടോപ്പ്, ഡീസൽ മാനുവൽ, ഓട്ടോമാറ്റിക്ക് വേരിയന്റുകൾക്ക് 50 ആഴ്ചയാണ് ബുക്കിങ് പിരീഡ്. ഹാർഡ് ടോപ്പ് പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക്ക് വേരിയന്റുകൾക്ക് 10 മുതൽ 16 ആഴ്ച വരെയാണ് ബുക്കിങ് സമയം. കൺവേർട്ടബിൾ ടോപ്പിന് കുറച്ചു കൂടി ബുക്കിങ് സമയം കുറവാണ്. 22 മുതൽ 23 വരെയാണ് പ്രസ്തുത വേരിയന്റിന്റെ ബുക്കിങ് പിരീഡ്. ഥാറിന്റെ ബുക്കിങിൽ 50 ശതമാനവും ഓട്ടോമാറ്റിക്ക് വേരിയന്റാണ്.

ലോഞ്ച് ചെയ്തതു മുതൽ സെപ്റ്റംബർ വരെ 30,400 ഥാറുകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്. 45,000 ഥാർ പ്രേമികൾ ഇപ്പോഴും വാഹനത്തിനായുള്ള കാത്തിരിപ്പിലാണ്.

ഇന്ത്യൻ ഓഫ് റോഡ് മേഖല അടക്കി വാണിരുന്ന ഥാറിന് അടുത്തിടെ പുറത്തിറങ്ങിയ ഫോഴ്‌സിന്റെ ഖൂർഖ ഒരു എതിരാളിയായി വന്നിട്ടുണ്ട്. ഥാറിന്റെ ഉപഭോക്തക്കളിൽ ചിലരെങ്കിലും ഖൂർഖയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും കടുത്ത ഓഫ് റോഡ് പ്രേമികൾ.

TAGS :

Next Story