Quantcast

വനിതാ സംരംഭകർക്ക് 20 കോടി രൂപാവരെ വായ്പ ; വിവിധ സ്‌കീമുകൾ അറിയാം

ബ്യൂട്ടിപാർലർ,ട്യൂഷൻ സെന്റർ,സ്റ്റിച്ചിങ് സെന്റർ തുടങ്ങിയ അടിസ്ഥാന സംരംഭങ്ങൾ ആരംഭിക്കുന്ന വനിതാ സംരംഭകർക്ക് മുതൽമുടക്ക് കണ്ടെത്താൻ ഈ പദ്ധതി പ്രയോജനപ്പെടുത്താം. ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലൂടെയാണ് ഈ വായ്പകൾ അനുവദിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    21 Oct 2022 4:48 AM GMT

വനിതാ സംരംഭകർക്ക് 20 കോടി രൂപാവരെ വായ്പ ; വിവിധ സ്‌കീമുകൾ അറിയാം
X

നമ്മുടെ രാജ്യത്ത് വനിതാ സംരംഭകരെ വാർത്തെടുക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് ഒരു ബിസിനസ് വായ്പയോ ചെറുകിട ,സൂക്ഷ്മ സംരംഭങ്ങൾക്കുള്ള ധനസഹായവുമൊക്കെ എളുപ്പം ലഭിക്കുന്നത് വനിതകൾക്കാണ്. സ്ത്രീകളുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഏത് ബിസിനസിനും അവയ്ക്ക് അനുയോജ്യമായ വായ്പകളും ധനസഹായ പദ്ധതികളും വിവിധ വകുപ്പുകൾക്ക് കീഴിൽ ലഭിക്കും. ആയിരം രൂപ മുതൽ 10 ലക്ഷം രൂപയോളം വായ്പ ലഭിക്കുന്ന പലവിധ പദ്ധതികളുണ്ട്. അപേക്ഷകർ സ്ത്രീകളായതിനാൽ കുറഞ്ഞ പലിശ നിരക്കുള്ള പദ്ധതികളാണിത്. അത്തരം അഞ്ച് വായ്പാ പദ്ധതികളെ ഇവിടെ പരിചയപ്പെടുത്താം.

പ്രധാൻമന്ത്രി മുദ്രായോജന

വനിതകൾക്ക് പ്രയോജനപ്പെടുത്താവുന്ന നല്ലൊരു കേന്ദ്രപദ്ധതിയാണിത്. ബ്യൂട്ടിപാർലർ,ട്യൂഷൻ സെന്റർ,സ്റ്റിച്ചിങ് സെന്റർ തുടങ്ങിയ അടിസ്ഥാന സംരംഭങ്ങൾ ആരംഭിക്കുന്ന വനിതാ സംരംഭകർക്ക് മുതൽമുടക്ക് കണ്ടെത്താൻ ഈ പദ്ധതി പ്രയോജനപ്പെടുത്താം. ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലൂടെയാണ് ഈ വായ്പകൾ അനുവദിക്കുന്നത്. പുതിയ ചെറുകിട സംരംഭങ്ങൾ തുടങ്ങാനും ഉള്ള സംരംഭങ്ങൾ വികസിപ്പിക്കാനും ഈ പദ്ധതി വായ്പ നൽകും. പ്രവർത്തന മൂലധന ആവശ്യങ്ങൾക്ക് ക്യാഷ് ക്രെഡിറ്റ/ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. ശിശു,കിഷോർ,തരുൺ പദ്ധതികൾക്ക് കീഴിലാണ് വായ്പ ലഭിക്കുക. അമ്പതിനായിരം രൂപ മുതൽ 10 ലക്ഷം രൂപാവരെ വായ്പയായി അനുവദിക്കും.

ഭാരതീയ മഹിളാ ബിസിനസ് ബാങ്ക് വായ്പ

രാജ്യത്ത് ആദ്യമായി വനിതകൾക്ക് വേണ്ടി മാത്രം ആരംഭിച്ചിരുന്ന ബാങ്കാണ് മഹിളാ ബിസിനസ് ബാങ്ക്. 2017ന് ശേഷം എസ്ബിഐയിൽ ലയിച്ച ബാങ്കിന്റെ സ്‌കീമുകൾ വനിതാ സംരംഭകരെ വളർത്തികൊണ്ടുവരാൻ ഉദ്ദേശിച്ച് നടപ്പാക്കിയതാണ്. 1000 രൂപ മുതൽ 20 കോടി രൂപാവരെ ഈ ബാങ്കിന്റെ വിവിധ സ്‌കീമുകളിലായി വായ്പകൾ അനുവദിക്കും. റീട്ടെയിൽ,സർവീസ്,മാനുഫാക്ച്ചറിങ് മേഖലകളിലെ സംരംഭങ്ങൾക്കാണ് വായ്പ നൽകുന്നത്. ഏഴ് വർഷം വരെയാണ് പരമാവധി വായ്പാകാലയളവ്. 18 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. മാനുഫാക്ചറിങ് യൂനിറ്റുകൾക്കാണ് വലിയ വായ്പകൾ നൽകുന്നത്. ഒരു വനിതാ സംരംഭത്തിന് അഞ്ച് കോടി രൂപാവരെ എളുപ്പത്തിൽ വായ്പ കിട്ടും. ഫുഡ് കാറ്ററിങ് വിഭാഗങ്ങളിലെ സംരംഭങ്ങൾക്ക് ബിഎംബി അന്നപൂർണ ലോൺ ,ബ്യൂട്ടിപാർലർ ,സലൂൺ,സ്പാ പോലുള്ള സംരംഭങ്ങൾക്ക് ബിഎംബി ശ്യംഗാർ , ചെറുകിട ,ഇടത്തരം വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ബിഎംബി എസ്എംഇ ഈസി ഡേ കെയർ സെന്ററുകൾ പോലുള്ള ബിസിനസുകൾക്ക് ബിഎംബി പർവാരിഷ് എന്നീ സ്‌കീമുകളാണ് ഉള്ളത്.

യോഗ്യത ആർക്കൊക്കെ?

ഏകാംഗ സംരംഭകർ, പാട്ണർഷിപ്പ് സ്ഥാപനങ്ങൾ, പൊതുമേഖലാ ,സ്വകാര്യ കമ്പനികളിലെ ഉടമകളും ബോർഡ് മെമ്പർമാർ,കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അംഗങ്ങൾ,സ്വയംതൊഴിൽ മേഖലയിൽ രണ്ട് വർഷം പ്രവൃത്തിപരിചയമുള്ളവർ,25000 രൂപ മാസശമ്പളമുള്ള വനിതകൾ എന്നിവർക്ക് ഈ സ്‌കീമുകൾക്ക് വേണ്ടി അപേക്ഷിക്കാം. എസ്ബിഐയുടെ ഓൺലൈൻ വഴിയോ ബാങ്കിൽ നേരിട്ടോ പദ്ധതിയ്ക്കായി അപേക്ഷ നൽകാം.

രേഖകൾ

വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്,ആധാർ കാർഡ്, പാട്ണർഷിപ്പ് സ്ഥാപനമാണെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ, ഉദ്യോഗ് രജിസ്‌ട്രേഷനാണെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് അപേക്ഷാ ഫോറത്തിനൊപ്പം സമർപ്പിക്കേണ്ടത്. സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ പ്രോപ്പർട്ടി നികുതി അടച്ച ബിൽ,ബിസിനസ് അഡ്രസ്സ് പ്രൂഫ് ,സെയിൽസ് ഡീഡ് തുടങ്ങിയ രേഖകളും വേണ്ടതുണ്ട്.

വരുമാനം തെളിയിക്കാനായി അവസാനത്തെ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, രണ്ട് വർഷത്തെ ഐടിആർ ഫയലിങ്, കറണ്ട് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്,കടബാധ്യതാ വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങളൊക്കെ നൽകേണ്ടതുണ്ട്.

TAGS :

Next Story