Quantcast

കുവൈത്തില്‍ നിയമലംഘകരും കുറ്റവാളികളുമുള്‍പ്പെടെ 1220 പേർ പിടിയില്‍

MediaOne Logo

Jaisy

  • Published:

    5 May 2017 3:37 AM GMT

കുവൈത്തില്‍ നിയമലംഘകരും കുറ്റവാളികളുമുള്‍പ്പെടെ 1220 പേർ പിടിയില്‍
X

കുവൈത്തില്‍ നിയമലംഘകരും കുറ്റവാളികളുമുള്‍പ്പെടെ 1220 പേർ പിടിയില്‍

കസ്റ്റഡിയിലുള്ളവരിൽ യാതൊരു തിരിച്ചറിയല്‍ രേഖകളും ഇല്ലാത്ത 1018 പേരെ നാടുകടത്തല്‍ നടപടികള്‍ക്കായി പ്രത്യേക വിഭാഗത്തിനു കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കുവൈത്തിൽ ആറ് ഗവര്‍ണറേറ്റുകളിലായി കഴിഞ്ഞ ഒരാഴ്ച നടന്ന സുരക്ഷാ പരിശോധനകളിൽ നിയമലംഘകരും കുറ്റവാളികളുമുള്‍പ്പെടെ 1220 പേർ പിടിയിലായി. കസ്റ്റഡിയിലുള്ളവരിൽ യാതൊരു തിരിച്ചറിയല്‍ രേഖകളും ഇല്ലാത്ത 1018 പേരെ നാടുകടത്തല്‍ നടപടികള്‍ക്കായി പ്രത്യേക വിഭാഗത്തിനു കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ 49 പേര്‍, 305 സിവില്‍ കേസ് പ്രതികള്‍, സ്‌പോൺസറുടെ അടുക്കൽ നിന്നു ഒളിച്ചോടിയ 458 പേര്‍, സ്പോണ്‍സര്‍മാറി ജോലി ചെയ്ത 418 പേര്‍, മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ട 66 പേര്‍, മദ്യം കൈവശംവെച്ച 24 പേര്‍ എന്നിങ്ങനെയാണ് ഓഗസ്റ്റ് മൂന്നു മുതൽ 10 വരെയുള്ള ഒരാഴകാലയളവിൽ പിടിയിലായത് . രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും താമസ നിയമ ലംഘകരെ മുഴുവൻ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി . കഴിഞ്ഞ ദിവസം അഹ്മദിയില്‍ മേഖലയിൽ നടന്ന റെയ്‌ഡിൽ ഇന്ത്യക്കാരുൾപ്പെടെ അമ്പതു വിദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . നഗരത്തിന്റെ എല്ലാ പ്രവേശ കവാടങ്ങളിലും പ്രത്യേക ചെക് പോയന്‍റുകള്‍ തീര്‍ത്ത ശേഷം വഴിയാത്രക്കാര തടഞ്ഞുനിര്‍ത്തിയും കടകളിലും സ്ഥാനപങ്ങളിലും കയറിയുമാണ് പരിശോധിച്ചത്. പ്രഥമ ഘട്ടത്തില്‍ പിടിയിലായവരുടെ രേഖകളില്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മതിയായ രേഖകകള്‍ കൈവശമുള്ളവരെ വിടുകയും 50 പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

TAGS :

Next Story