Quantcast

റമദാനില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഷാര്‍ജ ടീം ഇഫ്താര്‍

MediaOne Logo

Subin

  • Published:

    25 May 2017 11:44 AM GMT

ദിവസം പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെ പാവപ്പെട്ട തൊഴിലാളികള്‍, 32 ഇഫ്താര്‍ കേന്ദ്രങ്ങള്‍, നോമ്പെടുത്തും കൈമെയ് മറന്ന് ഓടുന്ന 300 ലധികം സന്നദ്ധപ്രവര്‍ത്തകര്‍, പലയിടങ്ങളില്‍ നിന്നായി എത്തുന്ന ....

യുഎഇയില്‍ തൊഴിലാളികള്‍ക്കായി ഒരുക്കുന്ന ഏറ്റവും വലിയ സംഘടിത നോമ്പുതുറ എന്ന റെക്കോർഡ് സ്വന്തമാക്കുകയാണ് ഷാര്‍ജ സജ ലേബര്‍ക്യാമ്പ് മേഖലയിലെ ഇഫ്താറുകള്‍. റമദാനിലെ മുപ്പത് ദിവസങ്ങളില്‍ മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികളെ ഇവിടെ സൗജന്യമായി നോമ്പു തുറപ്പിച്ചു. മലയാളി സംഘടനകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ടീം ഇഫ്താറാണ് നോമ്പു തുറക്ക് ചുക്കാന്‍ പിടിച്ചത്.

ദിവസം പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെ പാവപ്പെട്ട തൊഴിലാളികള്‍, 32 ഇഫ്താര്‍ കേന്ദ്രങ്ങള്‍, നോമ്പെടുത്തും കൈമെയ് മറന്ന് ഓടുന്ന 300 ലധികം സന്നദ്ധപ്രവര്‍ത്തകര്‍, പലയിടങ്ങളില്‍ നിന്നായി എത്തുന്ന ടണ്‍കണക്കിന് ഭക്ഷണപദാര്‍ഥങ്ങള്‍. ഷാര്‍ജയിലെ സജയില്‍ വിവിധ ലേബര്‍ക്യാമ്പി ലെ തൊഴിലാളികള്‍ക്കായി ടീം ഇഫ്താര്‍ ഒരുക്കുന്ന നോമ്പുതുറയിലെ കാഴ്ചകളാണിത്. 11 വര്‍ഷം മുമ്പ് ഏതാനും യുവാക്കള്‍ തുടങ്ങിവെച്ച ഈ ഉദ്യമം ഇന്ന് യുഎഇയിലെ ഏറ്റവും വലിയ സംഘടിത നോമ്പുതുറയാണ്.

പെരുന്നാള്‍ ദിവസത്തിന് മുമ്പ് ശേഖരിച്ച ഫിത്വര്‍ സകാത്ത് കൂടി തൊഴിലാളികളില്‍ എത്തിച്ചാണ് സന്നദ്ധസംഘം റമദാനോടും ഈ ലേബര്‍ക്യാമ്പുകളോടും വിട പറയുക. മറ്റൊരു റമദാന്‍ കൂടി വിടപറയുമ്പോള്‍ മൂന്നുലക്ഷത്തിലേറെ തൊഴിലാളികളെ നോമ്പു തുറപ്പിച്ചതിന്‍റെ പുണ്യം നേടുകയാണ് ടീം ഇഫ്താറിന്‍റെ പ്രവര്‍ത്തകര്‍.

TAGS :

Next Story