Quantcast

ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ ബ്ലാക്ക് പോയന്റുകള്‍ അബൂദാബി റദ്ദാക്കുന്നു

MediaOne Logo

Khasida

  • Published:

    10 Oct 2017 9:54 PM GMT

ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ ബ്ലാക്ക് പോയന്റുകള്‍ അബൂദാബി റദ്ദാക്കുന്നു
X

ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ ബ്ലാക്ക് പോയന്റുകള്‍ അബൂദാബി റദ്ദാക്കുന്നു

യു എ ഇ പ്രഖ്യാപിച്ച ദാനധര്‍മ വര്‍ഷത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യം

അബൂദബിയില്‍ ചെറിയ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ ബ്ലാക്ക് പോയന്റുകള്‍ പൊലീസ് റദ്ദാക്കുന്നു. യു എ ഇ പ്രഖ്യാപിച്ച ദാനധര്‍മ വര്‍ഷത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യം.

ഈ വര്‍ഷം ജൂലൈ ഒന്ന് വരെയുള്ള ബ്ലാക്ക് പോയന്റുകളാണ് അബൂദബി പൊലീസ് റദ്ദാക്കുക. അമിത വേഗം, ​ചുവപ്പ്​ സിഗനൽ മറികടക്കൽ, മദ്യ ലഹരിയില്‍ വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള ബ്ലാക്ക്​ പോയൻറുകൾ ഒഴിവാക്കില്ല. പുതിയ ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും ജൂലൈ ഒന്ന്​ മുതൽ നടപ്പാക്കും. അതിന് മുമ്പുള്ള ബ്ലാക്ക് പോയന്റുകള്‍ക്കാണ് ഇളവ്. ഈ അവസരം ഡ്രൈവര്‍മാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത നിയമലംഘനം നടത്തിയ വ്യക്തികളുടെ സ്വഭാവം കൂടി പരിഗണിച്ചായിരിക്കും ആനുകൂല്യമെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story