Quantcast

സർക്കാർ ജീവനക്കാരുടെ ശമ്പളം പുനർനിർണയിക്കാൻ പഠനസമിതിയെ നിയോഗിക്കുമെന്ന് കുവൈത്ത്

MediaOne Logo

Jaisy

  • Published:

    11 Nov 2017 4:05 AM GMT

സർക്കാർ ജീവനക്കാരുടെ ശമ്പളം പുനർനിർണയിക്കാൻ പഠനസമിതിയെ നിയോഗിക്കുമെന്ന് കുവൈത്ത്
X

സർക്കാർ ജീവനക്കാരുടെ ശമ്പളം പുനർനിർണയിക്കാൻ പഠനസമിതിയെ നിയോഗിക്കുമെന്ന് കുവൈത്ത്

വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് പഠനസമിതിയെ ചുമതലപ്പെടുത്തുന്നതെന്നു മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമാദ അറിയിച്ചു

സർക്കാർ ജീവനക്കാരുടെ ശമ്പളം പുനർനിർണയിക്കാൻ പഠനസമിതിയെ നിയോഗിക്കുമെന്ന് കുവൈത്ത് ധനകാര്യമന്ത്രാലയം . സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിലവിലെ അടിസ്ഥാന ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് പഠനസമിതിയെ ചുമതലപ്പെടുത്തുന്നതെന്നു മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമാദ അറിയിച്ചു .

തൊഴിലിലെ മികവ് പരിഗണിച്ച് ചില ഉദ്യോഗസ്ഥര്‍ കൈപറ്റിവരുന്ന അധികവേതനം ഉൾപ്പെടെ സര്‍ക്കാര്‍ മേഖലയിലെ ശമ്പള സ്കെയിൽ സംബന്ധിച്ച എല്ലാ കാര്യങ്ങളും വിശദമായി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കാനാണ് പഠന സമിതിയെ നിയോഗിക്കുന്നത് . സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ നീതി ഉറപ്പുവരുത്തുകയാണ് പുനർ നിർണയം വഴി ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു. ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന ആളുകള്‍ വ്യത്യസ്ത നിലവാരത്തിലുള്ള ശമ്പളവും ആനുകൂല്യവും പറ്റുന്ന സാഹചര്യം പൂർണമായും ഇല്ലാതാക്കും . അര്‍ഹമായ ശമ്പളവും ആനുകൂല്യവും ഉറപ്പുവരുത്തുന്നതോടൊപ്പം അനധികൃത വഴിയില്‍ ആനുകൂല്യം പറ്റുന്നവരെ കണ്ടത്തൊനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. നിലവില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പള സ്കെയിലില്‍ വലിയ അന്തരമാണുള്ളത്. ചില വകുപ്പുകളിൽ ഉയര്‍ന്ന ശമ്പളം വാങ്ങുമ്പോള്‍ മറ്റ് ചില വകുപ്പുകളില്‍ സമാന തസ്തികയിൽ കുറഞ്ഞ ശമ്പളം വാങ്ങുന്നവരുണ്ട്. ഒരേ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കിടയിൽ പോലും ശമ്പളക്കാര്യത്തിലെ അന്തരം നിലനിൽക്കുന്നുണ്ടെന്നാണ് ധനമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത് . ഇത് ഇല്ലാതാക്കി നീതി സ്ഥാപിക്കുകയാണ് പുനർനിർണയം കൊണ്ട് ഉദ്ദേശിക്കുന്നതു. ആരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ മന്ത്രാലയം ഉദ്യേശിക്കുന്നില്ലെന്നും ഖലീഫ ഹമാദ വ്യക്തമാക്കി.

TAGS :

Next Story