Quantcast

ശിഫാ അല്‍ ജസീറ ഒമാനിലേക്കും

MediaOne Logo

admin

  • Published:

    12 Dec 2017 2:30 PM GMT

ശിഫാ അല്‍ ജസീറ ഒമാനിലേക്കും
X

ശിഫാ അല്‍ ജസീറ ഒമാനിലേക്കും

ആതുരസേവന രംഗത്തെ മിഡിലീസ്റ്റിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ശിഫാ അല്‍ ജസീറ ഒമാനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

ആതുരസേവന രംഗത്തെ മിഡിലീസ്റ്റിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ശിഫാ അല്‍ ജസീറ ഒമാനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഒമാനിലെ ആദ്യ സംരംഭമായ ശിഫാ അല്‍ ജസീറ പ്രീമിയം പോളിക്ളിനിക്ക് ജൂണ്‍ 24ന് അല്‍ ഖുവൈറില്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. റൂവിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഷിഫ ആക്സസ് ആശുപത്രി ഒക്ടോബറിൽ തുറക്കുമെന്ന് ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.കെ.ടി റബിയുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന പക്ഷം ഒരു റിയാല്‍ മാത്രമേ ഷിഫ ആക്സസ് ആശുപത്രിയിൽ കണ്‍സള്‍ട്ടേഷന്‍ ഫീസായി വാങ്ങുകയുള്ളൂ. മറ്റ് ആശുപത്രികള്‍ മൂന്ന് മുതല്‍ അഞ്ച് റിയാല്‍ വരെ ഈടാക്കുന്ന സ്ഥാനത്താണ് ഒരു റിയാൽ വാങ്ങുന്നതെന്നും സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ ചികില്‍സ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കെ.ടി റബിയുള്ള പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടിയായിരിക്കും റൂവി ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുക. മമ്മൂട്ടി,മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, ഗായിക ശ്രേയാഘോഷാല്‍ എന്നിവരും സംബന്ധിക്കും. റൂവിയിലെ ആശുപത്രിയില്‍ നിന്നുള്ള ലാഭവും നഷ്ടവും ഒത്തുപോകുന്ന പക്ഷം രണ്ടാം വര്‍ഷവും കണ്‍സള്‍ട്ടേഷന്‍ ഫീസിലെ കുറവ് തുടരും. ആശുപത്രിയുടെ വരുമാനത്തിന്റെ പത്ത് ശതമാനം പാവപ്പെട്ടവര്‍ക്കായി നീക്കിവെക്കും. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതെ ചികില്‍സാ ചെലവിനും മറ്റും ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതില്‍ നിന്ന് സഹായം ലഭിക്കും. അല്‍ ഖൂദില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്രീമിയം വിഭാഗത്തില്‍ പെടുന്ന ആശുപത്രി അടുത്തവര്‍ഷം ഉദ്ഘാടനം ചെയ്യും .


അല്‍ ഖുവൈര്‍ ക്ളിനിക്കില്‍ ആദ്യമെത്തുന്ന അഞ്ച് ലക്ഷം പേര്‍ക്ക് മെഡിക്കല്‍ കെയര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഈ കാര്‍ഡിന്റെ ഉടമകള്‍ക്ക് റൂവിയിലെ ആശുപത്രിയില്‍ എക്സ്റേ,ലാബ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ് ലഭിക്കും. റൂവിയില്‍ മുഴുവന്‍ സമയവും രണ്ട് സൗജന്യ ആംബുലന്‍സുകളുടെ സേവനവും ലഭ്യമാക്കും. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കുകയും അനുമതി ലഭിക്കുന്ന പക്ഷം പരമാവധി വിലകുറച്ച് മരുന്നുകള്‍ നല്‍കുകയും ചെയ്യും. സഹ്റത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് ഒമാനിലെ പത്ത് സ്ഥലങ്ങളില്‍ ബദര്‍ അല്‍ തമാം എന്ന പേരില്‍ പ്രീമിയം പോളിക്ളിനിക്കുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. അമിറാത്ത്, അല്‍ഗൂബ്ര,മബേല,സൂര്‍,ഇബ്ര,ബുറൈമി,സൊഹാര്‍,ബര്‍ക്ക, സഹം, നിസ് വ എന്നിവിടങ്ങളിലാകും ക്ലിനിക്കുകൾ തുടങ്ങുകയെന്നും കെ ടി റബിയുള്ള പറഞ്ഞു.

TAGS :

Next Story